തിരുവനന്തപുരം: ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. കോടതി വിധി നടപ്പാക്കാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ട്. വിധി എന്തായാലും നടപ്പിലാക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്.നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമോയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ തീർത്ഥാടകർക്ക് ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ല. തീർത്ഥാടകരെന്ന വേഷത്തിൽ കുഴപ്പം കാണിക്കാൻ വന്നാൽ അനുവദിക്കില്ല. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. രണ്ട് തവണ നട തുറന്നപ്പോഴും വ്യാപകമായ പ്രശ്നങ്ങൾ ഉണ്ടായി. സംഘപരിവാർ സംഘടനകളാണ് പ്രശ്നം ഉണ്ടാക്കിയത്. ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ നിലപാടെടുക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതിനാലാണ് പോലീസ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെട്ടത്. അതിൽ തീർത്ഥാടകർക്ക് തൃപ്തിയാണ് ഉള്ളത്. നിരോധനാജ്ഞ തുടരാം എന്നകാര്യം ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കോടതി ശബരിമലയിലേക്ക് നിരീക്ഷകരെ നിയോഗിച്ചത് ആദ്യമായിട്ടല്ല. ശബരിമലയിലെ നിയന്ത്രണങ്ങൾ തൽക്കാലം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. പോലീസിന്റെ റിപ്പോർട്ട് മറിച്ചാകുന്ന ഘട്ടത്തിൽ മാത്രം നിയന്ത്രണം മാറ്റുന്ന കാര്യം ആലോചിക്കാം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടന്നത് അയോധ്യയിലാണ്. അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയാണ് അജ്ഡസ്റ്റ്മെന്റ് നടത്തിയത്. കോൺഗ്രസിനെ തളർത്തി ബി.ജെ.പിയെ വളർത്തൽ തങ്ങളുടെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. content highlights: CM Pinarayi Vijayan,Sabarimala 144
from mathrubhumi.latestnews.rssfeed https://ift.tt/2BDAnz5
via
IFTTT
No comments:
Post a Comment