കൊച്ചി: ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ. സുരേന്ദ്രൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളംപേർക്കെതിരെയാണ് ഈ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ്കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. നവംബർ 16ന് നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ബി.ജെ.പി. പ്രവർത്തകരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഈ പ്രതിഷേധത്തിന് കെ. സുരേന്ദ്രനും നേതൃത്വം നൽകിയതിനാലാണ് അദ്ദേഹത്തിനെതിരേയും പോലീസ് കേസെടുത്തത്.തൃപ്തി ദേശായിയെ തടഞ്ഞു, വിമാനത്താവളത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു, പ്രതിഷേധത്തിന് നേതൃത്വം നൽകി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ശബരിമലയിൽ 52കാരിയെ തടഞ്ഞസംഭവത്തിൽ ഗൂഢാലോചനക്കുറ്റത്തിന് കെ. സുരേന്ദ്രൻ റിമാൻഡിൽ കഴിയുകയാണ്. Content Highlights:sabarimala protest; police booked a new case against bjp leader k surendran
from mathrubhumi.latestnews.rssfeed https://ift.tt/2FL5n4o
via
IFTTT
No comments:
Post a Comment