ഭോപ്പാൽ/ഐസോൾ: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം മധ്യപ്രദേശും മിസോറമും ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. മിസോറമിൽ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഭരണത്തിൽ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശിൽ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജൻ സമാജ് പാർട്ടിയും സമാജ് വാദി പാർട്ടിയും കളത്തിലുണ്ട്. 230 അംഗ നിയമസഭയിലേക്ക് 2907 പേരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഭാര്യാസഹോദരൻ സഞ്ജയ് സിങ് മസാനി തുടങ്ങിയവർ മത്സരിക്കുന്നുണ്ട്. തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് മിസോറമിൽ കോൺഗ്രസ് തേടുന്നത്. മുൻ മുഖ്യമന്ത്രി സോറാംതാംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണൽ ഫ്രണ്ടിൽനിന്ന് കടുത്ത വെല്ലുവിളിയാണ് കോൺഗ്രസ് ഇവിടെ നേരിടുന്നത്. രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. 40 അംഗ നിയമസഭയിലേക്ക് 209 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കോൺഗ്രസ് 34, എംഎൻഎഫ് അഞ്ച്, മിസോറം പീപ്പിൾസ് കോൺഫറൻസ് ഒന്ന് എന്നിങ്ങനെയാണ് 2013ലെ കക്ഷിനില. Content Highlights:polling in Madhya Pradesh and Mizoram, Election 2018
from mathrubhumi.latestnews.rssfeed https://ift.tt/2TQsmOr
via
IFTTT
No comments:
Post a Comment