ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സായുധ സൈനിക വിഭാഗമായ എൻ.എസ്.ജിയുടെ 80 കമാൻഡോകൾ കഴിഞ്ഞ ആറു മാസമായി ജമ്മു കശ്മീരിലാണ്. എന്നാൽ എന്താണ് തങ്ങളുടെ ദൗത്യമെന്നോ ഉത്തരവാദിത്വമെന്നോ ഇവർക്ക് അറിയില്ല. ഇത് സംബന്ധിച്ച വ്യക്തതയ്ക്ക്വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ വാതിലിൽ മുട്ടുകയാണ് എൻ.എസ്ജി അധികൃതർ. മാസങ്ങളായി ഇവർ ഒരു തരത്തിലുള്ള സൈനിക മുന്നേറ്റങ്ങളുടെയും ഭാഗമായിട്ടില്ല. പോലീസിനും ചില സൈനിക വിഭാഗങ്ങൾക്കും പരിശീലനം നൽകലാണ് ഇവരിൽ ചിലരുടെ ഇപ്പോഴത്തെ ജോലി. കശ്മീർ താഴ്വരകളിലെ ജനനിബിഡമായ പ്രദേശങ്ങളിൽ തുടരെ തുടരെയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളിൽ നിരവധി സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്അജിത്ഡോവലിന്റെ നിർദേശത്തെ തുടർന്ന് ഈ കമാൻഡോ സംഘത്തെ താഴ്വരയിലെത്തിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് ഈ നീക്കത്തിൽ ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ സ്ഥിതി തുടർന്നപ്പോൾ എൻ.എസ്.ജി ഡയറക്ടർ ജനറൽ സുദീപ് ലഖ്താകിയ കശ്മീരിൽ എത്തുകയും ഗവർണർസത്യപാൽ മാലിക്കുമായും പോലീസ് തലവൻ ദിൽബാഗ് സിങുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. സൈനിക നീക്കങ്ങളിൽ ഏത് സേനയെ ഉപയോഗിക്കണം എന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയാണെന്നും സംസ്ഥാനത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തന്നെയാണ് തങ്ങൾ കമാൻഡോകളെ താഴ്വരയിലേക്ക് അയച്ചതെന്നും എൻ.എസ്.ജി തലവൻ മാധ്യമങ്ങളോട് പറഞ്ഞു. ആറോളം സൈനിക വിഭാഗങ്ങളാണ് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ചുമതലകൾ വഹിക്കുന്നത്. ഇവർക്കെല്ലാം ചുമതലകൾ വീതിച്ച് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സൈനികരിലെ ഏറ്റവും മികച്ച പരിശീലനം നേടിയവരും രാജ്യത്തെ പ്രധനപ്പെട്ട സൈനിക മുന്നേറ്റങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ എൻ.എസ്.ജി കമാൻഡോകൾക്ക് മാത്രം ഒരു ചുമതലകളും നൽകിയിട്ടില്ല. ആറ് മാസമായി ഹുംഹമാ ക്യാപസിൽ ക്യാമ്പ് ചെയ്യുകയാണ് ഇവർ. ചരിത്രത്തിലെ ഏറ്റവു കൂടുതൽ തീവ്രവാദി ഏറ്റുമുട്ടലുകളാണ് താഴ്വരയിൽ ഇപ്പോൾ ഉണ്ടാകുന്നത്. content highlights:80 NSG Commandos In Kashmir For 6 Months On Forced Holiday
from mathrubhumi.latestnews.rssfeed https://ift.tt/2FIebrO
via
IFTTT
No comments:
Post a Comment