ബയറണിന് വമ്പന്‍ ജയം; യുവെന്റസ്, യുണൈറ്റഡ് നോക്കൗട്ടില്‍, സിറ്റിക്ക് സമനില - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

ബയറണിന് വമ്പന്‍ ജയം; യുവെന്റസ്, യുണൈറ്റഡ് നോക്കൗട്ടില്‍, സിറ്റിക്ക് സമനില

മ്യൂണിക്ക്: ആര്യൻ റോബനും റോബർട്ട് ലെവൻഡോസ്കിയും ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ബെൻഫിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ബയറൺ മ്യൂണിക്ക്. 13-ാം മിനിറ്റിൽ റോബൻ ബയറണിനായി ആദ്യ ഗോൾ നേടി. പിന്നാലെ 30-ാം മിനിറ്റിൽ അദ്ദേഹം തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. 36, 51 മിനിറ്റുകളിലായിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ. 76-ാം മിനിറ്റിലെ ഗോളിലൂടെ റിബറി ബയറണിന്റെ ഗോൾ പട്ടിക തികച്ചു. 46-ാം മിനിറ്റിൽ ഗെഡ്സൺ ഫെർണാണ്ടസിന്റെ വകയായിരുന്നു ബെൻഫിക്കയുടെ ആശ്വാസ ഗോൾ. മാൻസുകിച്ചിന്റെ ഗോളിൽ യുവെ ടൂറിൻ: ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസ് നോക്കൗട്ടിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ്ബ് വലൻസിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് യുവെ അസാന 16-ലേക്ക് മുന്നേറിയത്. 59-ാം മിനിറ്റിൽ മരിയോ മാൻസുകിച്ചാണ് യുവെന്റസിന്റെ വിജയ ഗോൾ നേടിയത്. റൊണാൾഡോയുടെ മുന്നേറ്റത്തിൽ നിന്നായിരുന്നു മാൻസുകിച്ചിന്റെ ഗോൾ. റോണോയുടെ ക്രോസിൽ ഒന്ന് കാലു വെയ്ക്കേണ്ട കാര്യമേ മാൻസുകിച്ചിനുണ്ടായിരുന്നുള്ളൂ. തോൽവിയോടെ വലൻസിയെ നോക്കൗട്ട് കാണാതെ പുറത്തായി. അവസാന മിനിറ്റിലെ ഗോളിൽ യുണൈറ്റഡ് മാഞ്ചെസ്റ്റർ: യങ് ബോയ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കടന്നു. 91-ാം മിനിറ്റിൽ ഫെല്ലെയ്നിയാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. പോഗ്ബയും ലുക്കാക്കുവും ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചിട്ടും യങ് ബോയ്സിന്റെ പ്രതിരോധ നിരയെ മറികടക്കാൻ യുണൈറ്റഡിനായില്ല. ഇതോടെ വിജയഗോൾ കണ്ടെത്താൻ അവർക്ക് 91 മിനിറ്റുകൾ കാത്തിരിക്കേണ്ടി വന്നു. അഞ്ചാം മിനിറ്റിൽ ലഭിച്ച ഒരു സുവർണാവസരം റാഷ്ഫോർഡ് പാഴാക്കിയിരുന്നു. വിജയത്തോടെ യുണൈറ്റഡ് നോക്കൗട്ടിൽ കടന്നു. താരതമ്യേന കുഞ്ഞന്മാരായ എതിരാളികളാണെങ്കിലും മാഞ്ചെസ്റ്ററിനെതിരെ മിന്നുന്ന ചെറുത്തു നിൽപ്പാണ് യങ് ബോയ്സ് നടത്തിയത്. ലിയോണിനെതിരേ വിറച്ച് സിറ്റി ലിയോൺ: എവേ മൈതാനത്ത് ഒളിമ്പിക് ലിയോണിനു മുന്നിൽ വിറച്ച് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റി. മാക്സ്വെൽ കോർനെറ്റിന്റെ ഇരട്ട ഗോളുകളിലാണ് ലിയോൺ, സിറ്റിയെ വിറപ്പിച്ചത്. 55, 81 മിനിറ്റുകളിലായിരുന്നു കോർനെറ്റിന്റെ ഗോളുകൾ. 62-ാം മിനിറ്റിൽ അയ്മെറിക് ലപ്പോർട്ടെയാണ് സിറ്റിക്കായി ആദ്യ ഗോൾ മടക്കിയത്. 83-ാം മിനിറ്റിൽ സൂപ്പർ താരം സെർജിയോ അഗ്യൂറോ സിറ്റിയുടെ സമനില ഗോളും നേടി. വിജയത്തോടെ ഗ്രൂപ്പ് എഫിൽ നിന്ന് സിറ്റി നോക്കൗട്ട് ഉറപ്പിച്ചു. Content Highlights: champions league results,manchester united, manchester city, bayern munich


from mathrubhumi.latestnews.rssfeed https://ift.tt/2TScDyk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages