ചേർത്തല: കോളിളക്കം സൃഷ്ടിച്ച ബിന്ദുപത്മനാഭൻ തിരോധാനവും അനുബന്ധകേസുകളും ക്രൈംബ്രാഞ്ചിനു കൈമാറുന്നു. ഡി.ജി.പി. ഓഫീസ് ഇടപെട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. അന്വേഷണ സംഘത്തെ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിന്ദുവിന്റെ സഹോദരനും പരാതിക്കാരനുമായ പ്രവീൺകുമാർ സി.ബി.ഐ. അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് നടപടി. ഇറ്റലിയിലായിരുന്ന പ്രവീൺ നടപടികൾക്കായി നാട്ടിലെത്തിയിട്ടുണ്ട്. പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം നിലച്ച സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണ ആവശ്യം ഉയർന്നത്. കോടികളുടെ സ്വത്തിനുടമയായിരുന്ന കടക്കരപ്പള്ളി ആലുങ്കൽ സ്വദേശി ബിന്ദുപത്മനാഭനെ കാണാതായതായി കാട്ടി സഹോദരൻ പ്രവീൺകുമാർ 2017 സെപ്റ്റംബറിലാണ് പരാതി നൽകിയത്. സഹോദരിയെക്കുറിച്ച് നാലുവർഷമായി വിവരമൊന്നുമില്ലെന്നായിരുന്നു പരാതി. സംശയിക്കുന്നവരുടെ ഇടപാടുകളും തെളിവുകളും സഹിതമായിരുന്നു പരാതി. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിൽ കളമശ്ശേരിയിലുണ്ടായിരുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റതടക്കം കണ്ടെത്തിയിരുന്നു. ഇതിൽ വസ്തു ഇടനിലക്കാരനായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഉൾപ്പെടെ 11പേർക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്തു. ഭൂമിതട്ടിപ്പു കേസിലെ അന്വേഷണത്തിൽ അറസ്റ്റു നടന്നെങ്കിലും ബിന്ദു ജീവിച്ചിരുക്കുന്നോ എന്നതിൽ പോലും വ്യക്തത ഉണ്ടാക്കാനായില്ല. ഇതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നതാണ്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കളമശ്ശേരിയിലെ വസ്തു തട്ടിപ്പുകേസിൽ പ്രധാനപ്രതിയും സെബാസ്റ്റ്യനായിരുന്നു. അന്വേഷണത്തിനിടെ സെബാസ്റ്റ്യന്റെ സഹായിയായിരുന്ന ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയിരുന്നു. ഭൂമിതട്ടിപ്പുകേസുകൾ ചേർത്തല ഡിവൈ.എസ്.പി. എ.ജി.ലാലും തിരോധാനം നർക്കോട്ടിക്ക് ഡിവൈ.എസ്.പി. എ.നിസാമിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷിച്ചിരുന്നത്. ക്രൈബ്രാഞ്ച് അന്വേഷണം സ്വാഗതാർഹം സ്വാഗതാർഹമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ക്രൈബ്രാഞ്ച് അന്വേഷണത്തെ കാണുന്നത്. ഇതിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.പ്രവീൺകുമാർ, ബിന്ദുപത്മനാഭന്റെ സഹോദരൻ ബിന്ദു പത്മനാഭൻ ജീവനോടെയുണ്ടോ? ഉത്തരംമുട്ടി പോലീസ് ബിന്ദു പത്മനാഭന്റെ തിരോധാനം: വിൽപത്രത്തിലും തട്ടിപ്പെന്ന്; പോലീസ് അന്വേഷണം തുടങ്ങി Content Highlight: Bindu Padmanabhan Missing case hand over to crime branch
from mathrubhumi.latestnews.rssfeed https://ift.tt/2SdgiVC
via
IFTTT
No comments:
Post a Comment