കുട്ടികള്‍ക്ക് 'ഭാരം' നല്‍കേണ്ടെന്ന് കേന്ദ്രം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കുട്ടികള്‍ക്ക് 'ഭാരം' നല്‍കേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ഒന്ന്, രണ്ട് ക്ലാസുകളിൽ കുട്ടികൾക്ക് ഗൃഹപാഠം നൽകരുതെന്നും ഭാഷ, കണക്ക് വിഷയങ്ങൾ മാത്രം പഠിപ്പിച്ചാൽ മതിയെന്നും കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം. ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങളിറക്കാൻ സംസ്ഥാന സർക്കാരുകളോട് മന്ത്രാലയം നിർദേശിച്ചു. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനും നിർദേശമുണ്ട്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിർദേശങ്ങൾ. മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ ഭാഷ, കണക്ക് എന്നിവയ്ക്കുപുറമേ പരിസ്ഥിതിപഠനവും (ഇ.വി.എസ്.) ആകാം. എൻ.സി.ഇ.ആർ.ടി. നിർദേശിക്കുന്ന പാഠപുസ്തകങ്ങളാണ് പഠിപ്പിക്കേണ്ടത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം ഒന്നരക്കിലോയിൽ കൂടരുത്. മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട്-മൂന്ന് കിലോഗ്രാമും ആറ്്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം നാലു കിലോഗ്രാമും ആകാം. എട്ട്, ഒമ്പത് ക്ലാസുകളിൽ നാലരകിലോഗ്രാമും പത്തിൽ അഞ്ച് കിലോഗ്രാമുമാണ് ബാഗുകൾക്ക് അനുവദിച്ചിട്ടുള്ള ഭാരം. content highlights:No home work for students of 1st and 2nd std; need to learn maths and language only


from mathrubhumi.latestnews.rssfeed https://ift.tt/2BziOA9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages