മുംബൈ: ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ച് അവർക്ക് രണ്ട് പോയന്റ് വെറുതെ നൽകാതെ അവരെ കളിച്ച് തോൽപിക്കുന്നത് കാണാനാണ് ആഗ്രഹമെന്ന സച്ചിന്റെ അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ തുടരുന്നു. ബഹിഷ്കരണ ആവശ്യത്തെ പിന്തുണക്കാത്തതിന് സച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. സച്ചിൻ ക്രിക്കറ്റ് കരിയർ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോൽപിച്ചുകൊണ്ടായിരുന്നുവെന്ന് ഓർക്കണമെന്ന് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ പർലിയിൽ കോൺഗ്രസും എൻസിപിയും സംയുക്തമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ. വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയ സച്ചിനും ഗാവസ്കറും ഇന്ത്യ പാകിസ്താനെ തോൽപിച്ച് ലോകകപ്പ് നേടും എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ പാകിസ്താനെ പിന്തുണക്കുന്നു എന്ന് ആരോപിച്ച് സച്ചിൻ മാത്രം വിമർശിക്കപ്പെടുകയാണെന്നും പവാർ പറഞ്ഞു Content Highlights: Sachin, Sharad pawar, gavaskar
from mathrubhumi.latestnews.rssfeed https://ift.tt/2EtFrr3
via
IFTTT
No comments:
Post a Comment