കോഴിക്കോട്: എഴുത്തുകാരി കെ.ആർ. മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവാദ കമന്റിൽ വി.ടി. ബൽറാം എം.എൽ.എക്കെതിരേ പരാതി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ചൂഷണങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എം.എൽ.എക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. കെ.ആർ. മീരയെ ഫെയ്സ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാൻ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വി.ടി. ബൽറാമിനെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. പെരിയ ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകരുടെ നിലപാടിൽ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വി.ടി ബൽറാം എം.എൽ.എക്കെതിരേ കെ.ആർ. മീര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഈ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി.ടി. ബൽറാം എം.എൽ.എ പോസ്റ്റ് ചെയ്ത കമന്റാണ് പിന്നീട് വിവാദമായത്. എം.എൽ.എയുടെ കമന്റ് അശ്ലീലച്ചുവയുള്ളതാണെന്നായിരുന്നു പ്രധാന ആക്ഷേപം. Content Highlights:vt balram mlas comment on kr meeras facebook post, cfgcs complaint against vt balram mla
from mathrubhumi.latestnews.rssfeed https://ift.tt/2BRNvjT
via
IFTTT
No comments:
Post a Comment