കൊല്ലം:ജില്ലാ സെക്രട്ടറിമാരടക്കം പാർട്ടി സംഘടനാച്ചുമതലയുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സി.പി.എം. തീരുമാനം. കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി 20 പേരാണ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവരിൽ ഏഴുപേർ മന്ത്രിമാരാണ്. പി. കരുണാകരനും പി.കെ. ശ്രീമതിയും എം.പി.മാർ. മറ്റു ഭരണപരമായ ചുമതലയുള്ളവരെ മാറ്റിനിർത്തിയാൽ പത്തുപേർ മാത്രമാണ് സംഘടനാച്ചുമതലയിലുള്ളത്. ജില്ലാ സെക്രട്ടറിമാരിൽ പി. ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഷുക്കൂർ വധക്കേസിൽ ജയരാജനെതിരേ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അതുണ്ടാവില്ല. ഇടതുമുന്നണിയുടെ സ്ഥാനാർഥിനിർണയം സംബന്ധിച്ച അനൗപചാരിക ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വടകരയിൽ എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതിബോർഡ് അംഗവുമായ ഡോ. വി. ശിവദാസന്റെ പേരും ഉയരുന്നുണ്ട്. ഇപ്പോഴത്തെ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മലപ്പുറത്ത് മത്സരിപ്പിക്കുമെന്നറിയുന്നു. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം സക്കറിയയുടെയും റംലയുടെയും മകനാണ് സാനു. എൽ.ഡി.എഫ് സ്ഥാനാർഥികളായി ഏറക്കുറെ ഉറപ്പായവർ. കാസർകോട്- കെ.പി. സതീഷ് ചന്ദ്രൻ, കണ്ണൂർ- പി.കെ. ശ്രീമതി, കോഴിക്കോട്- മുഹമ്മദ് റിയാസ്, വയനാട്- പി.പി. സുനീർ (സി.പി.ഐ), പാലക്കാട്- എം.ബി. രാജേഷ്, ആലത്തൂർ- പി.കെ. ബിജു അല്ലെങ്കിൽ കെ. രാധാകൃഷ്ണൻ, തൃശ്ശൂർ- കെ.പി. രാജേന്ദ്രൻ (സി.പി.ഐ), ആലപ്പുഴ- സി.എസ്. സുജാത, ഇടുക്കി- ജോയിസ് ജോർജ് (സ്വത.), മാവേലിക്കര- ചിറ്റയം ഗോപകുമാർ (സി.പി.ഐ), കൊല്ലം- കെ.എൻ. ബാലഗോപാൽ, ആറ്റിങ്ങൽ- എ. സമ്പത്ത് അല്ലെങ്കിൽ സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക്. Content Highlights: cpm candidates
from mathrubhumi.latestnews.rssfeed https://ift.tt/2U1jpkZ
via
IFTTT
No comments:
Post a Comment