കോഴിക്കോട്: എഴുത്തുകാരി കെ.ആർ. മീരയും വി.ടി. ബൽറാമും തമ്മിലുള്ള ഫെയ്സ്ബുക്ക് പോരിൽ പങ്കുചേർന്ന് കെ.എം. ഷാജി എം.എൽ.എയും. ഇടതുരാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി.പി.എം. മനുസ്മൃതി നാട്ടുകാർ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസില്ല എന്നുതുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം. ഷാജിയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിൽ മൗനംപാലിക്കുന്ന എഴുത്തുകാർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജിയും ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾ സി.പി.എം. പ്രചരണത്തിനനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുതെന്നും എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിലുള്ളതെന്നും ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നത് അവർക്ക് വേണ്ടിയാണെന്നും അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കെ.എം. ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി പി എം മനുസ്മൃതി നാട്ടുകാർ മുഴുവൻ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവർത്തിയാണ്. പക്ഷേ എഴുത്തുൾകൊള്ളുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്. ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവർ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്. ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവർക്കെതിരെ മൗനത്തെക്കാൾ വലുതെന്തുണ്ട്. വർഗ്ഗ വിപ്ലവത്തിന് നരബലികൾ നടക്കുമ്പോൾ വാഴപ്പിണ്ടിയെക്കാൾ നല്ലൊരു സമരായുധമില്ലെന്ന് മാർക്സേട്ടൻ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ. അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സകാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ. ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്. അതു കൊണ്ട് തന്നെയാണ് ബ്രാന്മണദാസ്യം ശൂദ്ര ധർമ്മമെന്ന പോലെ ഈ സി പി എം നിർമ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്. അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികൾ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്. അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകൾക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്.. Content Highlights: km shaji facebook post after vt balram mla and kr meera fb post controversy
from mathrubhumi.latestnews.rssfeed https://ift.tt/2Nqkn7J
via
IFTTT
No comments:
Post a Comment