അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്‍ പ്രകോപനം. കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി.

ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈനികര്‍ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വീട് സൈന്യം വളയുകയായിരുന്നു.

അഞ്ച് സൈനികര്‍ക്ക് നിസാരപരിക്കുകളുണ്ട്.

പ്രകോപനങ്ങളേതുമില്ലാതെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ ലോക രാജ്യങ്ങളുള്‍പ്പെടെ പല മേഖലയില്‍ നിന്നും പ്രതിഷേധങ്ങളുയരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യും പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പുകള്‍ അക്രമിച്ചിരുന്നു.

പ്രത്യാക്രമണത്തിന് ശേഷം സജ്ജരായിരിക്കാന്‍ പാക് സൈന്യത്തിന് പാക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇന്ത്യയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

രാത്രി 12 മണിയോടെ വീണ്ടും നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂര്‍ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് വീണ്ടും പ്രകോപനം സൃഷ്ടിച്ചു.

ഇന്ന് പുലര്‍ച്ചെയും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.



from Kairalinewsonline.com https://ift.tt/2Ubc4zl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages