വ്യോമസേന നടത്തിയത് ഫലപ്രദമായ ആക്രമണം; കശ‌്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം: സീതാറാം യെച്ചൂരി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

വ്യോമസേന നടത്തിയത് ഫലപ്രദമായ ആക്രമണം; കശ‌്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാർഹമാണെന്ന‌് സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ആക്രമണത്തെ കുറിച്ച‌് മന്ത്രിമാർ വിശദീകരിച്ചിട്ടുണ്ട‌്‌. ഭീകരർക്ക‌് എതിരെയുള്ള അക്രമമാണിതെന്നും സൈനിക ആക്രമണത്തിന്റെ സ്വഭാവം ഇതിനില്ലെന്നുമാണ‌് സർക്കാർ പറയുന്നത‌്.

കശ‌്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം. സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നില്ലെന്ന‌് സർക്കാർ ഉറപ്പാക്കണം. രാജ്യത്ത‌് സങ്കുചിത ദേശീയവാദം പടരാനും സംഘർഷാവസ്ഥ ഉണ്ടാകാനുമുള്ള നീക്കം അനുവദിക്കരുത‌്.

ഭരണഘടനയുടെ 370, 35–എ അനുച്ഛേദങ്ങൾ പോലെയുള്ള വിവാദവിഷയങ്ങൾ ഈ അവസരത്തിൽ ഉയർത്തിക്കൊണ്ടുവരുന്നത‌് വിപരീതഫലമുണ്ടാക്കും. ഇന്ത്യയുടെ മറ്റ‌് ഭാഗങ്ങളിൽ കഴിയുന്ന കശ‌്മീരികൾക്ക‌് നേരെ അതിക്രമങ്ങൾ ഉണ്ടാകാൻ സർക്കാർ അനുവദിക്കരുത‌്.

അത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും. നിയന്ത്രണരേഖയിലും മറ്റ‌് അതിർത്തിപ്രദേശങ്ങളിലും കഴിയുന്ന സാധാരണക്കാരായ നാട്ടുകാരുടെ സുരക്ഷയിൽ സിപിഐ എമ്മിന‌് ആശങ്കയുണ്ട‌്. ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക‌് മാറ്റണം.

പുൽവാമ, ഉറി, പത്താൻകോട്ട‌്, ഗുർദാസ‌്പുർ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ രഹസ്യാന്വേഷണ വീഴ‌്ചകൾ ആവർത്തിക്കരുത‌്. പുൽവാമയിൽ രഹസ്യാന്വേഷണ വീഴ‌്ചയുണ്ടെന്ന‌് ജമ്മുകശ‌്മീർ ഗവർണർ തന്നെ പറഞ്ഞതാണ‌്.

ഇത്തരം വീഴ‌്ചകൾ മൂലം നിരവധി ജവാൻമാരുടെ ജീവൻ നഷ്ടമായിട്ടുണ്ട‌്. കൂടുതൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ ഇടയാകരുതെന്നും യെച്ചൂരി ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.



from Kairalinewsonline.com https://ift.tt/2BUwuW2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages