കോഴിക്കോട് രാഘവന് ഒരു എതിരാളിയേ അല്ല റിയാസ് | അഡ്വ. ജയശങ്കര്‍ പറയുന്നു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

കോഴിക്കോട് രാഘവന് ഒരു എതിരാളിയേ അല്ല റിയാസ് | അഡ്വ. ജയശങ്കര്‍ പറയുന്നു

രണ്ട് തവണ കൈവിട്ട് പോയ മണ്ഡലത്തെ എങ്ങനേയും തിരിച്ച് പിടിക്കുക എന്നതാണ് കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തിന്റേയും സി.പി.എമ്മിന്റേയും ലക്ഷ്യം. എം.കെ രാഘവൻ ഇത്തവണയും കോൺഗ്രസ് പാളയത്തിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേരാണ് ഇടതുപക്ഷത്ത്ഉയർന്നു കേൾക്കുന്നത്. എന്നാൽ രാഘവന് റിയാസ് ഒരുഎതിരാളിയേ അല്ല എന്നതാണ് യഥാർഥ്യം. പ്രദീപ് കുമാർ എം.എൽ.എ മത്സരിക്കുകയാണെങ്കിൽ സാധ്യതയുണ്ട്. അവിടെ എം.എൽ.എ എന്ന രീതിയിൽ അദ്ദേഹത്തിന് നല്ല പരിചയമുള്ള സ്ഥലമാണ്. ജനങ്ങൾക്ക് സ്വീകാര്യനുമാണ്. അദ്ദേഹം കുറെക്കൂടി മെച്ചപ്പെട്ട സ്ഥാനാർഥിയാവും. ബിജെപിയെ സംബന്ധിച്ചും അവർ എഴുതിത്തള്ളുന്ന സീറ്റല്ല കോഴിക്കോട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നല്ല വോട്ട് പിടിച്ച മണ്ഡലമാണ്. നല്ലൊരുസ്ഥാനാർഥിയെ മത്സരിപ്പിക്കുകയാണെങ്കിൽ നല്ല വോട്ട് ബി.ജെ.പിക്ക് പിടിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് രാഘവനെയല്ല മത്സരിപ്പിക്കുന്നതെങ്കിൽ അവർക്ക് തോൽവി സുനിശ്ചിതവുമാകും. Content Highlights:Adv.Jayashankar, The Greate Indian War, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2BRXk12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages