ബിഎസ്എന്‍എല്ലില്‍ വിആര്‍എസ്: ചെലവഴിക്കുന്നത്‌ 8,500 കോടി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ബിഎസ്എന്‍എല്ലില്‍ വിആര്‍എസ്: ചെലവഴിക്കുന്നത്‌ 8,500 കോടി

ന്യൂഡൽഹി: രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ വിആർഎസ് നടപ്പാക്കാനൊരുങ്ങി സർക്കാർ. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ സ്ഥാപനങ്ങളിലാണ് 8,500 കോടി രൂപ ചെലവഴിച്ച് ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാൻ അനുവദിക്കുന്നത്. വൻതോതിലുള്ള ജീവനക്കാരെ കുറയ്ക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പ്രായമായവരെ ഒഴിവാക്കി പുതുതലമുറയെ നിയമിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ബിഎസ്എൻഎലിൽ വിആർഎസ് നടപ്പാക്കാൻ 6,365 കോടി രൂപയാണ് ചെലവഴിക്കുക. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽമാത്രമുള്ള എംടിഎലിനുവേണ്ടി 2,120 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 2017-18 സാമ്പത്തിക വർഷത്തെ 14,000 കോടി രൂപയുൾപ്പടെ 31,287 കോടിയാണ് കമ്പനിയുടെ നഷ്ടം. നിലവിൽ 1.76 ലക്ഷം ജീവനക്കാരാണുള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനവും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനാണ് നിലവിൽ ഉപയോഗിക്കുന്നത്. കമ്പനിയെ മൊത്തം ഉടച്ചുവാർക്കുകയാണ് വിആർഎസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. Govt plans Rs 8,500 crore VRS for MTNL, BSNL


from mathrubhumi.latestnews.rssfeed https://ift.tt/2U7iJuh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages