വ്യോമസേന ആക്രമണം: പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രം പങ്കുവെച്ച് വികെ സിങ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

വ്യോമസേന ആക്രമണം: പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രം പങ്കുവെച്ച് വികെ സിങ്

ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ പ്രശംസിച്ച് മുൻ കരസേനാ മേധാവി വികെ സിങ്. ഓരോ തവണ നിങ്ങൾ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങൾ തിരിച്ചടിക്കുമെന്നായിരുന്നു വികെസിങിന്റെ ട്വീറ്റ്. "ആയിരം മുറിവുകൾ കൊണ്ട് ഇന്ത്യയുടെ ചോര ചിന്തണമെന്ന് അവർ പറയുന്നു. പക്ഷെ ഞങ്ങൾ പറയുന്നു ഓരോ തവണ നിങ്ങൾ ആക്രമിക്കുമ്പോഴും അതികഠിനമായും ശക്തമായും ഞങ്ങൾ തിരിച്ചടിക്കും. ആക്രമണം നടത്തിയ പൈലറ്റുമാരെ സല്ല്യൂട്ട് ചെയ്യുന്നു",വികെ സിങ് ട്വിറ്ററിൽ കുറിച്ചു. പച്ചിലപ്പാമ്പിനെ റാഞ്ചുന്ന പരുന്തിന്റെ ചിത്രം കുറിപ്പിനൊപ്പം വികെ സിങ് ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ന് പുലർച്ചെയാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാക് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പ്രധാന ഭീകര കേന്ദ്രങ്ങൾ തകരുകയും മൂന്നൂറിലധികം ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകർത്തതായി വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. They say they want India to bleed with a 1000 cuts. We say that each time you attack us, be certain we will get back at you, harder and stronger. Salute the brave pilots of the @IAF_MCC that carried out the strikes. #JaiHind pic.twitter.com/3dLvr5oX0B — Vijay Kumar Singh (@Gen_VKSingh) February 26, 2019 content highlights:VK Singh tweets against Pakistan after surgical strike 2


from mathrubhumi.latestnews.rssfeed https://ift.tt/2T0BuTH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages