ജയ്പുർ: രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിലെ ചുരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. PM Narendra Modi in Churu,Rajasthan: Today I assure the countrymen, the country is in safe hands. pic.twitter.com/UDl5z4e91G — ANI (@ANI) February 26, 2019 "ഈ മണ്ണിനെ തൊട്ട് സത്യം ചെയ്യുന്നു. ഈ രാജ്യത്തെ ഇല്ലാതാക്കാൻഞാൻ അനുവദിക്കുകയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാൻ ആരെയും അനുവദിക്കില്ല. രാജ്യം തല കുനിക്കാൻ അനുവദിക്കില്ല.ഇത് ഭാരതംബയോടുള്ള എന്റെ വാക്കാണ്. ഭാരതത്തിന്റെ മഹിമ ഞാൻ സംരക്ഷിക്കും. സൈന്യത്തിനും ഇന്ത്യൻ ജനതയ്ക്കും ഞാൻ അഭിവാദ്യമർപ്പിക്കുന്നു".- മോദി പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ പാക് ഭീകരക്യാമ്പുകളുടെ നേരെ മിന്നലാക്രമണം നടത്തിയത്. അത്യാധുനിക മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. ജെയ്ഷെ ക്യാമ്പുകളും കൺട്രോൾ റൂമുകളും വ്യോമസേന ആക്രമണത്തിൽ തകർത്തു. content highlights:country is in safe hands says prime minister narendra modi
from mathrubhumi.latestnews.rssfeed https://ift.tt/2BRfDDE
via
IFTTT
No comments:
Post a Comment