ഷൊർണൂർ: ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ അറിയിച്ചു. എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.പാർസൽ വാനും,എസ്.എൽ.ആർകോച്ചുമാണ് പാളം തെറ്റിയത്. ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ - പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബ്രേക്ക് അപ് വാൻ ഉൾപ്പെടെ അടിയന്തിര സംവിധാനങ്ങൾ ഷൊർണൂരിൽ തന്നെ ഉള്ളതിനാൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ-മംഗലാപുരം മെയിൽ പാളംതെറ്റിയതോടെ ഷൊർണ്ണൂർ-പാലക്കാട് റൂട്ടിലോടുന്ന മറ്റുട്രെയിനുകളും പലയിടത്തും പിടിച്ചിട്ടു. മംഗലാപുരം മെയിലിന് പിന്നിലായി എത്തിയ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്(16527) ഷൊർണൂരിന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കേണ്ട കോയമ്പത്തൂർ പാസഞ്ചർ ഒന്നര മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളു. ഗതാഗതം പുനസ്ഥാപിക്കാൻ സമയം എടുത്താൽ മറ്റു ട്രെയിനുകളും മണിക്കൂറുകൾ വൈകും. Content highlights:Chennai Mangalore Superfast mail derailed near Shoranur Railway station, traffic disrupted
from mathrubhumi.latestnews.rssfeed https://ift.tt/2U9wVmu
via
IFTTT
No comments:
Post a Comment