മുംബൈ: ഇന്ത്യൻ വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്മർദം നിലനിൽക്കുന്നതാണ് വിപണിയെ പിടിച്ചുലച്ചത്. സെൻസെക്സ് 329 പോയന്റ് നഷ്ടത്തിൽ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 320 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1281 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, റിലയൻസ്, വേദാന്ത, സിപ്ല, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2GM1Hz3
via
IFTTT
No comments:
Post a Comment