നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; എ.ഡി.ജി.പിക്ക് അതൃപ്തി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; എ.ഡി.ജി.പിക്ക് അതൃപ്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റി. പെരുമ്പാവൂർ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്. നടൻ ദിലീപ് പ്രതിയായ കേസിന്റെ നിർണായകഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് സൂചന. കേസിന്റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് നേതൃത്വത്തിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനൊപ്പം ബൈജുവിനെ ദൂരെസ്ഥലത്തേക്ക് മാറ്റിയതും ഇവരിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കും കടുത്ത ആശങ്കയുണ്ടെന്നാണ് അറിയുന്നത്. കേസന്വേഷണത്തെ ഒരുതരത്തിലും സ്ഥലംമാറ്റം ബാധിക്കില്ലെന്നാണ് ഔദ്യോഗികതലങ്ങളിൽനിന്നുള്ള പ്രതികരണം. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ വിചാരണ കൃത്യമായി മുന്നോട്ടുപോകുമെന്നാണ് ഇവർ പറയുന്നത്. content highlights:Actress abduction case, investigation officer Baiju paulose transferred to Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2BN7lNd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages