ബെയ്ജിങ്: ചൊവ്വാഴ്ച പുലർച്ചെ പാക് ഭീകരക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം സൈനിക നടപടി ആയിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചില്ലെന്നും ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകളായിരുന്നു ഇന്ത്യ ലക്ഷ്യംവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ചൈനയിലെ വൂഷാനിൽ, പതിനാറാമത്റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കവേയാണ് സുഷമ ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ സഹിഷ്ണുത പുലർത്താതിരിക്കേണ്ടതിന്റെയും ഉറച്ച നടപടികൾ കൈക്കൊള്ളേണ്ടതിന്റെയും ഓർമപ്പെടുത്തലാണ് പുൽവാമയിലേതു പോലുള്ള ആക്രമണമെന്നും സുഷമ പറഞ്ഞു.പുൽവാമ ആക്രമണത്തിനു ശേഷം ജെയ്ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാത്ത പാകിസ്താനെ സുഷമ വിമർശിച്ചു. പുൽവാമ സംഭവത്തിനു പിന്നാലെ അന്താരാഷ്ട്രതലത്തിലുയർന്ന ആഹ്വാനങ്ങളുടെ അടിസ്ഥാനത്തിൽ ജെയ്ഷെ മുഹമ്മദിനും മറ്റു ഭീകരസംഘടനകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നെന്ന നിലപാടാണ് പാകിസ്താൻ കൈക്കൊണ്ടതെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ മറ്റ് ആക്രമണങ്ങൾ നടത്താനുള്ള ജെയ്ഷെ മുഹമ്മദിന്റെ നീക്കം അറിഞ്ഞതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്നും സുഷമ കൂട്ടിച്ചേർത്തു. 2018 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിയാങ്ങും നടത്തിയ അനൗദ്യോഗിക ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനു സഹായകരമായെന്നും അവർ കൂട്ടിച്ചേർത്തു. പാക് ഭീകരക്യാമ്പുകൾക്കു നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് സുഷമയുടെ ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ ജെയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. content highlights:sushma swaraj in china to attend russia-china-india summit
from mathrubhumi.latestnews.rssfeed https://ift.tt/2GNRcuO
via
IFTTT
No comments:
Post a Comment