ചലച്ചിത്ര പുരസ്‌കാരം ഇന്ന്: ആരായിരിക്കും ജേതാക്കള്‍? - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ചലച്ചിത്ര പുരസ്‌കാരം ഇന്ന്: ആരായിരിക്കും ജേതാക്കള്‍?

തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നൽകും. മികച്ച നടിക്കുള്ള പുരസ്കാരത്തിന് ഉർവ്വശി (അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്) , മഞ്ജു വാര്യർ (ആമി, ഒടിയൻ), അനു സിതാര (ക്യാപ്റ്റൻ, നീയും ഞാനും), ഐശ്വര്യ ലക്ഷ്മി (വരത്തൻ) എന്നിവർ മത്സരത്തിനുണ്ടെന്നാണ് വിവരം. മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ മോഹൻലാൽ (ഒടിയൻ, കായംകുളം കൊച്ചുണ്ണി) , ഫഹദ് (കാർബൺ, ഞാൻ പ്രകാശൻ) , ജയസൂര്യ (ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി ,ജോജു ജോർജ്ജ് ( ജോസഫ്) എന്നിവർ ഇടം നേടിയിട്ടുണ്ട്. 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. Content Highlights:kerala state film award to be declared, mohanlal fahadh fasil jayasurya urvashi manju anu sithara joju george, ak balan


from mathrubhumi.latestnews.rssfeed https://ift.tt/2T4H4oi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages