പാകിസ്താനെ വിറപ്പിച്ച മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ മലയാളി എയര്‍മാര്‍ഷലും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

പാകിസ്താനെ വിറപ്പിച്ച മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ മലയാളി എയര്‍മാര്‍ഷലും

ന്യൂഡൽഹി: പാകിസ്താനെതിരേ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ സുപ്രധാനപങ്കുവഹിച്ചവരിൽ മലയാളിയും. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയും പടിഞ്ഞാറൻ എയർ കമാൻഡിലെ കമാൻഡിങ് ഇൻ-ചീഫുമായ എയർമാർഷർ ചന്ദ്രശേഖരൻ ഹരികുമാറാണ് ഇന്ത്യയുടെ വ്യോമാക്രണത്തിൽ നിർണായകപങ്കുവഹിച്ചത്. വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന വ്യോമാക്രമണം കൃത്യമായി ആസൂത്രണം ചെയ്യുന്നതിലും ഫലപ്രദമായി നടപ്പാക്കുന്നതിലും ഈ മലയാളി എയർമാർഷലിന്റെ പരിചയസമ്പത്തും തുണയായി. 1979-ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എയർമാർഷൽ ചന്ദ്രശേഖർ ഹരികുമാറിന് പരമവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നേരത്തെ കിഴക്കൻ വ്യോമസേന കമാൻഡിന്റെ മേധാവിയായിരുന്ന അദ്ദേഹം നിലവിൽ തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ വ്യോമസേന കമാൻഡിലെ എയർമാർഷൽ കമാൻഡിങ് ഇൻ ചീഫാണ്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പാക്ഭീകരകേന്ദ്രങ്ങൾക്ക് നേരേ വ്യോമാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂമുകളും ക്യാമ്പുകളും ഇന്ത്യൻ വ്യോമസേന തകർത്തിരുന്നു. ഇരുന്നൂറിലേറെ ഭീകരരെയാണ് ആക്രമണത്തിൽ വധിച്ചത്. Content Highlights:india surgical strike 2 malayali air marshal chandrasekharan harikumar had a major role in operation


from mathrubhumi.latestnews.rssfeed https://ift.tt/2ICX4sB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages