ന്യൂഡൽഹി: വിരമിച്ച പാക് പട്ടാളക്കാർ പരിശീലനം നൽകുന്ന ഭീകരരുടെ സർവകലാശാല. വ്യോമസേന മിന്നലാക്രമണം നടത്തിയ ബാലാകോട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പാക് അധീന കശ്മീരിനുപുറത്ത് ഖൈബർ പംക്തൂൺഖ്വ പ്രവിശ്യയിൽ മാൻസേഹ്ര ജില്ലയിലാണ് ബാലാകോട്ട്. കുണാർ നദിക്കരയിലെ മലമടക്കുകളിൽ കാടിന് നടുവിലാണിവിടെ ഭീകരരുടെ പരിശീലനകേന്ദ്രം. നഗരത്തിൽനിന്ന് 20 കിലോമീറ്റർ മാറിയാണിത്. 2001 മുതൽ ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും ഇവിടെ നേരത്തേ പരിശീലനം നേടിയിരുന്നു. ലഷ്കറെ തൊയ്ബയും തന്ത്രപ്രധാനമായ മേഖല ഏറ്റെടുക്കാൻ ശ്രമം നടത്തി. പുൽവാമയിൽ ചാവേറാക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിനെ ഇന്റലിജൻസ് ഈ മൂന്നുവിഭാഗത്തിനൊപ്പവും കണ്ടെത്തിയിരുന്നു. ഒരേസമയം 10,000-ത്തോളം പേർക്ക് പരിശീലനം നൽകാനാവുന്ന കേന്ദ്രമാണിത്. കൺട്രോൾ റൂമുകളും പദ്ധതി ആസൂത്രണകേന്ദ്രങ്ങളും പള്ളികളും മദ്രസയും ഇവിടെയുണ്ട്. ഇന്ത്യയിൽ ചാവേറാക്രമണം നടത്തുന്നതിനുള്ള മാനസിക പരിവർത്തനത്തിനായി മതത്തെ ഉപയോഗപ്പെടുത്തുന്ന പ്രവർത്തനമാണ് മദ്രസകളിൽ പ്രധാനമായും നടക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ പ്രത്യേകത വെള്ളത്തിലും കരയിലും മലമടക്കുകളിലും ഭീകരർക്ക് പരിശീലനം എളുപ്പമാക്കുന്നു. വലിയ പരിശീലനമൈതാനം വേറെ. പാക് അധീന കശ്മീരിന് പുറത്തായതിനാൽ ഇന്ത്യയുടെ ആക്രമണം ഭയക്കാതെയാണ് പ്രവർത്തനം. വൻതോതിൽ ഇവിടെ ഭൂമി ജെയ്ഷിന് ലഭിച്ചിട്ടുണ്ട്. സൈന്യത്തിന്റെ അതേ മാതൃകയിൽ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. 30 മുൻസൈനികരാണ് പരിശീലകരായുള്ളത്. 11 വയസ്സുവരെയുള്ളവർ കേന്ദ്രത്തിലുണ്ട്. മതവിദ്യാഭ്യാസത്തിനൊപ്പം സാധാരണ വിദ്യാഭ്യാസവും ഇവർക്ക് നൽകുന്നു. ജെയ്ഷ് തലവൻ മസൂദ് അസറും ഭീകരനേതാക്കളായ സൈഫുർ റഹ്മാനും ഖ്വാറി ഷാ മൻസൂറും ഇടയ്ക്കിടെ പ്രചോദനപ്രസംഗങ്ങൾ നടത്താനെത്തുന്നു. മസൂദ് അസറിന്റെ അളിയൻ മൗലാന യൂസഫ് അസറാണ് കേന്ദ്രത്തിന്റെ തലവൻ. ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന ഇയാൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. അഫ്ഗാനിൽനിന്ന് ബാലാകോട്ടിലേക്ക് 2001-നുമുമ്പ് അഫ്ഗാനിസ്താനിലായിരുന്നു ജെയ്ഷിന്റെ പ്രധാന പ്രവർത്തനം. താലിബാന്റെ വിശ്വാസപ്രമാണങ്ങളുമായി യോജിച്ചുപോകുന്നതിനാൽ തോളോടുതോളുരുമ്മിയായിരുന്നു നീക്കം. താലിബാന്റെ തകർച്ചയോടെ പാകിസ്താനിലേക്ക് മാറി. ഇത് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചുമതലയായി. ലഷ്കറെ തൊയ്ബ ആ സമയം ശക്തമായിരുന്നതിനാൽ, അവരുമായി ബന്ധപ്പെടുത്താതെ മാൻസേഹ്രയിലേക്ക് ജെയ്ഷിനെ കുടിയിരുത്തിയത് ഐ.എസ്.ഐ.യാണ്. പാക് അധീന കശ്മീരിനുവെളിയിൽ. എന്നാൽ, കശ്മീരിൽ നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്ന പ്രദേശം എന്ന നിലയിലാണിത്. Content Highlights:Balakot is Terror Fort
from mathrubhumi.latestnews.rssfeed https://ift.tt/2tGdPJj
via
IFTTT
No comments:
Post a Comment