മലപ്പുറത്തെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ല. ലീഗ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയായിരിക്കും. കുഞ്ഞാലിക്കുട്ടിയല്ല മറ്റാരാണെങ്കിലും ആ സ്ഥാനാർഥിയേ വിജയിക്കൂ. എൽഡിഎഫിനെ സംബന്ധിച്ച് ഒരു സ്ഥാനാർഥിയെ നിർത്താം. കുറച്ച് പ്രചരണമൊക്കെ നടത്താം. കിട്ടുന്നത് കിട്ടി. കിട്ടിയത് കിട്ടിയെന്നതിനപ്പുറം വലിയ മേൽക്കോയ്മയൊന്നുമില്ല. ബിജെപിയെ സംബന്ധിച്ചടത്തോളം മത്സരം പ്രധാനമാണ്. ബിജെപിയുടെ കുറച്ച് വോട്ടർമാരുള്ള സ്ഥലമാണ്. കിട്ടുന്ന വോട്ടും, അവർക്ക് കിട്ടിയത് ലാഭം. എസ്ഡിപിഐയ്ക്കും അതുപോലെ തന്നെ. മലപ്പുറത്ത് ഒരു സ്ഥാനാർഥിയെ നിർത്തിയെന്ന നിർവൃതിയുണ്ടാകും. കുഞ്ഞാലിക്കുട്ടി സെർജി ബുബ്കയെ പോലെയാണ്. സെർജി ബുബ്കയുടെ വെല്ലുവിളി ഓരോ തവണയും അയാളുടെ തന്നെ റെക്കോർഡ് തകർക്കുക എന്നുള്ളതാണ്. എന്ന് പറഞ്ഞ പോലെ കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചടത്തോളം ഭൂരിപക്ഷം കുറഞ്ഞു പോയാൽ ആളുകൾ പുള്ളീടെ ജനപ്രീതി കുറഞ്ഞുവെന്ന് പറയും, ആപ്പീസ് പൂട്ടീന്ന് പറയും.കാരണം പുള്ളി സെർജി ബുബ്കയായിപ്പോയി, സ്ഥലം മലപ്പുറമായിപ്പോയി. അപ്പോപിന്നെ പുള്ളിയെ സംബന്ധിച്ചടത്തോളം ഭൂരിപക്ഷം കുറയാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. Content Highlights: Lok Sabha Election 2019,Malappuram, Jayasankar
from mathrubhumi.latestnews.rssfeed https://ift.tt/2EbDGxC
via
IFTTT
No comments:
Post a Comment