പാക് ഭീകരത്താവളം തകര്‍ത്ത ലേസര്‍ ബോംബുകള്‍; ഇന്ത്യയുടെ സ്വന്തം 'സുദര്‍ശന്‍' ? - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

പാക് ഭീകരത്താവളം തകര്‍ത്ത ലേസര്‍ ബോംബുകള്‍; ഇന്ത്യയുടെ സ്വന്തം 'സുദര്‍ശന്‍' ?

പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായിപാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരിക്കുന്നു. പുലർച്ചെ മൂന്നരയ്ക്കാണ് ഇന്ത്യൻ മിറാഷ് വിമാനങ്ങൾ പാക് അതിർത്തി കടന്ന് ആക്രമണം നടത്തിയത്. നിരവധി ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലേസർ നിയന്ത്രിത ബോംബുകളാണ് ഇന്ത്യൻ സേന ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഏറെ കാലമായി ഇന്ത്യൻ സൈനത്തിന് മുതൽകൂട്ടാണ് ലേസർ നിയന്ത്രിത ബോംബുകൾ. കാർഗിൽ ആക്രമണത്തിൽ ഇസ്രായേലിൽ നിന്നും ഇറക്കുമതി ചെയ്ത ലേസർ നിയന്ത്രിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എന്നാൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ലേസർ ബോംബുകളാണ് ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലെ (ഡി.ആർ.ഡി.ഓ.) എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ.ഡി.ഇ.)വികസിപ്പിച്ച സുദർശൻ ബോംബുകളായിരിക്കണം പാക് ഭീകരകേന്ദ്രങ്ങളിൽ നാശം വിതച്ചത്. ലേസർ നിയന്ത്രിത ബോംബുകൾ 1960 കളിൽ അമേരിക്കയാണ് ലേസർ നിയന്ത്രിത ബോംബുകൾ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് റഷ്യയും, ഫ്രാൻസും, ബ്രിട്ടനും അവ സ്വന്തമായി വികസിപ്പിച്ചെടുത്തു. സാധാരണ ബോംബുകളേക്കാൾ കൃത്യതയിൽ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുള്ളവയാണ് ലേസർ ബോംബുകൾ. സ്മാർട് ബോംബുകളെന്നും ഇവ അറിയപ്പെടുന്നു. ലേസർ ഉപയോഗിച്ചു ലക്ഷ്യ സ്ഥാനം നിശ്ചയിച്ചുകളിഞ്ഞാൽ ആ ലേസർ പാത പിന്തുടർന്നാണ് ബോംബ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുക. ഇത്തരത്തിൽ ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത ലേസർ നിയന്ത്രിത ബോംബ് ആണ് സുദർശൻ. ഇന്ത്യയുടെ സ്വന്തം സുദർശൻ 2006ലാണ് സുദർശൻ ലേസർ ബോംബിന്റെ ആദ്യ രൂപരേഖ തയ്യാറാക്കിയത്. 2010 ൽ സുദർശൻ ആദ്യമായി പരീക്ഷിച്ചു. 450 കിലോഗ്രാം ഭാരമുള്ള ബോംബ് ആണിത്. ഒമ്പത് കിലോമീറ്റർ ദൂരപരിധിയിൽ ഇത് ഉപയോഗിക്കാം. മിഗ്-29, സുഖോയ്-30, മിറാഷ് പോലുള്ള വിമാനങ്ങളിൽ ഇത് ഘടിപ്പിക്കാവുന്നതാണ്. ഇന്ത്യൻ കരസേനയുടെ പീരങ്കിപ്പടയും ഇന്ത്യൻ നാവികസേനയും സുദർശൻ നിയന്ത്രിത ബോംബുകൾ ഉപയോഗിക്കുന്നുണ്ട്. ലേസർ നിയന്ത്രിത ബോംബുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഇപ്പോൾ വരുംതലമുറ ലേസർ ബോബുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. യുദ്ധവിമാനത്തിൽ നിന്നും വേർപെട്ട ശേഷം ഒമ്പത് കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താനുള്ള ശേഷിയാണ് ഇപ്പോൾ സുദർശൻ ബോംബിനുള്ളതെങ്കിൽ ഇത് 50 കിലോമീറ്റർ ആക്കി വർധിപ്പിക്കാനാണ് എഡിഇയുടെ ശ്രമം. Content Highlights:indian retaliation on pak terrorist camps using laser guided bombs


from mathrubhumi.latestnews.rssfeed https://ift.tt/2BRKPD0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages