ഷൊർണൂർ: താത്കാലികമായി നിർത്തിവെച്ചിരുന്ന ഷൊർണൂർ വഴിയുള്ള റെയിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയതിനെ തുടർന്നാണ് ഗതാഗതം നിർത്തിവെച്ചത്. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കോയമ്പത്തൂർ മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസും, എറണാകുളം ഭാഗത്തേക്ക് പോകുന്ന നിസാമുദ്ദീൻ മംഗലാപുരം മംഗളസൂപ്പർഫാസ്റ്റ്എക്സ്പ്രസുമാണ് കടത്തിവിട്ടത്. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ്ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ അറിയിക്കുകയായിരുന്നു.സംഭവത്തിൽ ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല. എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പാർസൽ വാനും, എസ്.എൽ.ആർ കോച്ചുമാണ് പാളം തെറ്റിയത്. ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ - പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല. ചെന്നൈ-മംഗലാപുരം മെയിൽ പാളം തെറ്റിയതോടെ ഷൊർണ്ണൂർ-പാലക്കാട് റൂട്ടിലോടുന്ന മറ്റുട്രെയിനുകളും പലയിടത്തും പിടിച്ചിട്ടു. Content Highlight: stopped train service via shoranur re started
from mathrubhumi.latestnews.rssfeed https://ift.tt/2BTTKUf
via
IFTTT
No comments:
Post a Comment