ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കപില്‍ ദേവാകാന്‍ ഒരുങ്ങി ബോളിവുഡിന്റെ പുതിയ സെന്‍സെഷന്‍ രണ്‍വീര്‍ സിങ്.
83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കപിലിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ കഥയാണ് പറയുന്നത്. ചിത്രത്തില്‍ തമിഴ്താരം ജീവയും പ്രധാനവേഷത്തില്‍ എത്തുന്നു. കെ ശ്രീകാന്ത് ആയിട്ടാണ് ജീവ അഭിനയിക്കുന്നത്.
. @RanveerOfficial starts practicing for his role as Legendary Cricketer #KapilDev for the 1983 World Cup movie.. pic.twitter.com/qpYlcRisLB
— Ramesh Bala (@rameshlaus) February 25, 2019
സിനിമക്ക് വേണ്ടി രണ്‍വീര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കബീര്‍ ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോച്ച് വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
from Kairalinewsonline.com https://ift.tt/2BTvmC4
via IFTTT
No comments:
Post a Comment