പേരിയയിൽ മരിച്ചവരുടെ വീട് സന്ദർശിച്ചാൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ കോൺഗ്രസ് തയ്യാറെടുപ്പ് നടത്തിയിരുന്നു; പി കരുണാകരൻ എം പി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

പേരിയയിൽ മരിച്ചവരുടെ വീട് സന്ദർശിച്ചാൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ കോൺഗ്രസ് തയ്യാറെടുപ്പ് നടത്തിയിരുന്നു; പി കരുണാകരൻ എം പി

ദില്ലി: പേരിയയിൽ മരിച്ചവരുടെ വീട് സന്ദർശിച്ചാൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ കോൺഗ്രസ് തയ്യാറെടുപ്പ് നടത്തിയിരുന്നതായി പി കരുണാകരൻ എം പി. മരിച്ചവരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി താല്പര്യം അറിയിച്ച വിവരം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിലിനെ താൻ അറിയിച്ചു.

പ്രതിപക്ഷ നേതാവുമായി ആലോചിച്ച് പറയാം എന്ന് പറഞ്ഞ കോൺഗ്രസ് ഇതുവരെ മറുപടി നൽകിയില്ല. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദർശിക്കണം എന്ന് കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെടുന്നത്.

കല്യോട്ട് പ്രദേശത്ത് കോൺഗ്രസുകാർ നടത്തിയ ആക്രമങ്ങളും കൊള്ളയടിയും പുറത്തറിയാതിരിക്കാനാണ് സിപിഐഎം നേതാക്കൾ കൊലപാതകിയുടെ വീട് സന്ദർശിച്ചു എന്ന് പ്രചരിപ്പിക്കുന്നത്.

നേതാക്കളുടെ സന്ദർശനം തടയാൻ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. സി പി ഐ എം നേതാക്കളുടെ സന്ദർശനം മൂലമാണ് പ്രദേശത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ അതിക്രമങ്ങൾ പുറം ലോകം അറിഞ്ഞതെന്നും പി കരുണാകരൻ എം പി പറഞ്ഞു



from Kairalinewsonline.com https://ift.tt/2GZPXrM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages