കൊല്ലം എം.പി പ്രേമചന്രനെ പിന്തുണച്ചും അഭിനന്ദിച്ചും ബിജെപി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. മാമൂട് പാർക്കിൽ ഹൈമാക്സ് സ്ഥാപിച്ചതിനാണ് ബിജെപിയുടെ അനുമോദനം.
പ്രേമചന്ദ്രന് ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് പ്രേമചന്ദ്രനു വേണ്ടി ബിജെപിയുടെ വക പരസ്യം.
കൊല്ലം കൊറ്റൻങ്കര പഞ്ചായത്തിലെ 20-താം വാർഡിലെ മാമൂട് ചിൽഡ്രൻസ് പാർക്കിന്റെ മുന്നിലാണ് പ്രേമചന്ദ്രൻ എംപിയെ അഭിനന്ദിച്ചു കൊണ്ട് ബിജെപി മാമൂട് വില്ലേജ് കമ്മിറ്റി ബോർഡ് സ്ഥാപിച്ചത്. പാർക്കിൽ ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിച്ചു നൽകിയതിന്റെ ഉപഹാര സ്മരണയാണ് ബോർഡ്.
ബൈപാസുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രേമചന്ദ്രനെതിരെ ഉയർന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പുതിയ പരസ്യ ബോർഡ്,ബൈപാസ് ഉത്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടു വന്നതിനു പിന്നിൽ പ്രേമചന്ദ്രനാണെന്ന് സിപിഐഎം ആരാപിച്ച് രംഗത്തു വന്നിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ദുർബല സ്ഥാനാർത്ഥിയെ ഇറക്കി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള ബിജെപി തന്ത്രമാണ് പ്രേമചന്ദന് അഭിനന്ദിക്കുന്ന ബോർഡ് സ്ഥാപിച്ചതിലൂടെ പുറത്തായത്.
from Kairalinewsonline.com https://ift.tt/2tHlA1n
via IFTTT
No comments:
Post a Comment