മാലെക്കും കോൾമാനും അഭിനേതാക്കൾ, ഗ്രീൻബുക്ക് മികച്ച ചിത്രം, ഓസ്കറിന് ഇന്ത്യൻ സ്പർശവും - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

മാലെക്കും കോൾമാനും അഭിനേതാക്കൾ, ഗ്രീൻബുക്ക് മികച്ച ചിത്രം, ഓസ്കറിന് ഇന്ത്യൻ സ്പർശവും

ലോസ് ആഞ്ജലീസ്: വംശവെറിക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഇറ്റാലിയൻ ബൗൺസറെ വാടകയ്ക്കെടുത്ത് ദീർഘയാത്ര ചെയ്യുന്ന ഡോ. ഡൊണാൾഡ് ഷർലി എന്ന ആഫ്രിക്കൻ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീൻബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കർ. ഇതടക്കം മൂന്ന് ഓസ്കർ പീറ്റർ ഫാരിലി സംവിധാനം ചെയ്ത ഈ ചിത്രം കരസ്ഥമാക്കി. ഇതിലെ അഭിനയത്തിന് മെഹർഷല അലി മികച്ച സഹനടനായി. ഒറിജിനൽ സ്ക്രീൻപ്ലേയ്ക്കാണ് മറ്റൊരു പുരസ്കാരം. ബൊഹീമിയൻ റാപ്സോഡി എന്ന ചിത്രത്തിൽ ഫ്രെഡി മെർക്കുറി എന്ന ക്യൂൻ റോക്ക് ബാൻഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടൻ. 1700ൽ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂൻ ആനിനെ അവതരിപ്പിച്ച ഒലിവിയ കോൾമാൻ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി. മികച്ച നടി- ഒലീവിയ കോൾമാൻ മെക്സിക്കോയിലെ സംഘർഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നാല് മക്കൾക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അൽഫോൺസോ ക്യുറോണാണ് മികച്ച സംവിധായകൻ. മികച്ച സംവിധായകൻ- അൽഫോൺസോ ക്യുറോൺ ഗ്രീൻബുക്കിലെ അഭിനയത്തിന് മെഹർഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്കറാണിത്. 2017ൽ മൂൺലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്കാരം നേടിയിരുന്നു. ഇഫ് ബെയ്ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കിങ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്കറാണിത്. ബൊഹീമിയൻ റാപ്സോഡിയാണ് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത്. നാലെണ്ണം. മികച്ച നടൻ, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്സിങ്. ആകെ അഞ്ച് നോമിനേഷനായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. മികച്ച നടൻ- റാമി മാലെക് ഏഴ് നോമിനേഷൻ ലഭിച്ച ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ഒറിജിനൽ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന ആദ്യ സൂപ്പർഹീറോ ചിത്രമായിരുന്നു ബ്ലാക്ക് പാന്തർ. സൂപ്പർഹീറോയായ സ്പൈഡർമാന്റെ കഥ പറഞ്ഞ സ്പൈഡർമാൻ: ഇന്റു ദി സ്പൈഡർ വേഴ്സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച സഹനടി- റെജിന കിങ് പത്ത് നോമിനോഷൻ വീതം ലഭിച്ച റോമയ്ക്ക് മൂന്നും ഫെവറിറ്റിന് ഒരു അവാർഡും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മികച്ച വിദേശ ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവയാണ് റോമ നേടിയ പുരസ്കാരം. സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇരട്ട പുരസ്കാരം അൽഫോൺസോ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം മാത്രമാണ് ഫെവറിറ്റ് നേടിയത്. മികച്ച സഹനടൻ- മെഹർഷല അലി ഉത്തർപ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആർത്തവ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പിരിഡ് എൻഡ് ഓഫ് സെന്റൻസ് എന്ന ഹ്രസ്വചിത്രം ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സ്വന്തമാക്കി. റായ്ക്ക സെബ്താബ്ചിയും മെലിസ്സ ബെർട്ടണും ചേർന്നാണ് ചിത്രം ഒരുക്കിയത്. പിരിഡ് എൻഡ് ഓഫ് സെന്റൻസിന്റെ അണിയറ പ്രവർത്തകർ പുരസ്കാരങ്ങൾ മികച്ച ചിത്രം- ഗ്രീൻ ബുക്ക് സംവിധായകൻ: പീറ്റർ ഫാരെലി മികച്ച സംവിധായകൻ- അൽഫോൺസോ ക്യുറോൺ, ചിത്രം റോമ മികച്ച നടി- ഒലീവിയ കോൾമാൻ ചിത്രം- ദ ഫേവറേറ്റ് GOOD NIGHT pic.twitter.com/xH7xYPBmaP — OLIVIA COLMAN'S OSCAR (@fltwdmc) February 25, 2019 മികച്ച നടൻ- റാമി മാലെക്, ചിത്രം: ബൊഹീമിയൻ റാപ്സഡി #oscars #RamyMalek #queen #BohemianRhapsody pic.twitter.com/pxUH6MZnMx — Oliver ^_^ (@OliverXWN) February 25, 2019 ഒറിജിനൽ സോങ്- ലേഡി ഗാഗ, മാർക്ക് റോൺസൺ, ആന്റണി റോസ്സോമാൻഡോ, ആൻഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ Words of advice from OSCAR WINNER @ladygaga 🙌🏾✨ #Oscars pic.twitter.com/BPJ5E2avDc — Playbill (@playbill) February 25, 2019 ഒറിജിനൽ സ്കോർ- ലഡ്വിങ് ഗൊരാൻസ, ചിത്രം: ബ്ലാക്ക് പാന്തർ അഡാപ്റ്റഡ് സ്ക്രീൻപ്ലേ-ചാർളി, ഡേവിഡ് റോബിനോവിറ്റ്സ്, കെവൻ വിൽമട്ട്ൻ സ്പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാൻസ്മാൻ ഒറിജിനൽ സ്ക്രീൻപ്ലേ-നിക്ക് വല്ലെലോംഗ, ബ്രയാൻ ക്യുറി, പീറ്റർ ഫാരെല്ലി. ചിത്രം: ഗ്രീൻ ബുക്ക് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- സ്കിൻ, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാൻ മികച്ച വിഷ്വൽ ഇഫക്ട്സ്- പോൾ ലാംബെർട്ട്, ഇയാൻ ഹണ്ടർ, ട്രിസ്റ്റൻ മയിൽസ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാൻ ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ടട്- പിരിഡ്. ദ എന്റ് ഓഫ് സെന്റൻസ്സംവിധായകർ- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെർട്ടൺ Look who stopped by the #Oscars Thank You Cam, presented by @Cadillac! Best Documentary Short winners for Period. End of Sentence. #KeepRising pic.twitter.com/NssJfSPkI3 — The Academy (@TheAcademy) February 25, 2019 A film about menstrual inequality just won an Oscar. 2019 is magical. #Oscars pic.twitter.com/taUrHzv9q1 — Affinity Magazine (@TheAffinityMag) February 25, 2019 മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം-ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാൻ-കോബ് മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം-സ്പൈഡർമാൻ: ഇന്റു ദി സ്പൈഡർ വേഴ്സ് മികച്ച സഹനടൻ-മെഹർഷല അലി. ചിത്രം ഗ്രീൻബുക്ക് Mahershala Ali gives an acceptance speech for his second Best Supporting Actor award. He dedicated the award to his grandmother for her encouragement. "I would not be here without her." https://t.co/zSrvQG8ZE6 pic.twitter.com/kGFWMNEn11 — ABC News (@ABC) February 25, 2019 Mahershala Ali is now 2-for-2 at the #Oscars, with two BEST SUPPORTING ACTOR wins in the last three years. pic.twitter.com/tlIw1jgwI4 — Lights, Camera, Pod (@LightsCameraPod) February 25, 2019 എഡിറ്റിങ്-ജോൺ ഓട്ട്മാൻ. ചിത്രം: ബൊഹീമിയൻ റാപ്സോഡി വിദേശ ഭാഷാ ചിത്രം-റോമ സംവിധായകൻ: അൽഫോൺസോ ക്യുറോൺ #Oscars Moment: Best Foreign Language Film pic.twitter.com/R2wtJ8mxin — The Academy (@TheAcademy) February 25, 2019 🌊@alfonsocuarons masterpiece of memory ROMA wins Best Foreign Language Film #Oscars pic.twitter.com/la8RMhXUw5 — TIFF (@TIFF_NET) February 25, 2019 മികച്ച സഹനടി-റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക് This moment between Regina King and her mom is everything. pic.twitter.com/vJDcM30FTR #Oscars — philip lewis (@Phil_Lewis_) February 25, 2019 മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്- ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ് ഡോക്യുമെന്ററി ഫീച്ചർ ഫിലിം-ഫ്രീ സോളോ മികച്ച കോസ്റ്റിയൂം ഡിസൈനൻ- റൂത്ത് കാർട്ടർ ചിത്രം: ബ്ലാക്ക് പാന്തർ Look who stopped by #Oscars Thank You Cam, presented by @Cadillac! Best Costume Design winner Ruth Carter. #KeepRising pic.twitter.com/Y58sda0qs5 — The Academy (@TheAcademy) February 25, 2019 മികച്ച പ്രൊഡക്ഷൻ ഡിസൈനർ- ഹന്ന ബീച്ച്ലർ. ചിത്രം: ബ്ലാക്ക് പാന്തർ മികച്ച സെറ്റ് ഡെക്കറേഷൻ- ജേ ഹാർട്ട് ചിത്രം: ബ്ലാക്ക് പാന്തർ ഛായാഗ്രഹണം-അൽഫോൺസോ ക്യുറോൺ. ചിത്രം: റോമ Alfonso Cuaron is the first person to win best cinematography for serving as DP on his own film https://t.co/WgkoKLCfj5 #Oscars #Roma pic.twitter.com/zsMkq2mqAw — Variety (@Variety) February 25, 2019 സൗണ്ട് എഡിറ്റിങ്-ജോൺ വാർഹസ്റ്റ്, നിന ഹാർട്ട്സ്റ്റോൺ. ചിത്രം ബൊഹീമിയൻ റാപ്സോഡി സൗണ്ട് മിക്സിങ്- പോൾ മാസ്സൈ,ടിം കാവാജി, ജോൺ കസാലി. ചിത്രം ബൊഹീമിയൻ റാപ്സോഡി LIVE UPDATES function get_liveblog(){$.ajax({url:'/stat/liveblog/index.php',dataType:'html',beforeSend:function(){$('.liveblog').html('Loading Live Updates...')},success:function(e){$('.liveblog').html(e)}})}$(document).ready(function(){get_liveblog()}) .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important} Content Highlights:Oscar 2019 Oscar Award Winners Oscar Live Updates


from mathrubhumi.latestnews.rssfeed https://ift.tt/2TdCS4F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages