കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉന്നത പോലീസുദ്യോഗസ്ഥനായഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുൾ റോയി രംഗത്തെത്തി. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് മമതയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും മുകുൾ റോയി ആവശ്യപ്പെട്ടു. ഐപിഎസ് അസോസിയേഷനോടും ഈ സംഭവത്തിൽ ഇടപെടണമെന്ന് റോയി ആവശ്യപ്പെട്ടു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതും അതിൽ സർക്കാരിന്റെ മേൽ പഴിചാരപ്പെടുന്നതുമായ സംഭവം ബംഗാളിന്റെ ചരിത്രത്തിൽ ആദ്യത്തേതാണെന്നും റോയി കൂട്ടിച്ചേർത്തു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആത്മഹത്യാസംഭവം സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയായുധമായി പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ബിജെപി. 1986 ലെ ഐപിഎസ് ബാച്ചുകാരനായ ഗൗരവ് ദത്തയെ ചൊവ്വാഴ്ചയാണ് ഇരു കൈകളിലേയും ഞരമ്പ് മുറിച്ച നിലയിൽ സ്വവസതിയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഗൗരവ് മരിച്ചു. തുടർന്ന് ഗൗരവിന്റെ ആത്മഹത്യാക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം ലഭിക്കാനുള്ള ആനുകൂല്യങ്ങളും ഉദ്യോഗസംബന്ധമായ അവകാശങ്ങളും മുഖ്യമന്ത്രി മനഃപൂർവം തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഗൗരവ് കുറിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചുവെങ്കിലും സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിച്ചുവെങ്കിലും 2018 ഡിസംബർ 31 ന് ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞ ഗൗരവിന് ആനുകൂല്യങ്ങളെല്ലാം നൽകിയിരുന്നുവെന്ന് ഔദ്യാഗികവൃത്തങ്ങൾ അറിയിച്ചു. ഗൗരവിന്റെ ലൈംഗികതാൽപര്യങ്ങൾക്ക് താൻ വഴങ്ങാതിരുന്നതിന്റെ പേരിൽ കീഴുദ്യോഗസ്ഥനായ ഭർത്താവിനെ അനാവശ്യമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു പോലീസ് കോൺസ്റ്റബിന്റെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് ഗൗരവിനെ 2010 ഫെബ്രുവരി മാസത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ 2012 ൽ മറ്റൊരു നിയമനടപടിയും ഗൗരവ് നേരിട്ടിരുന്നു. Content Highlights: Retired Senior Kolkata Cop Blames Mamata Banerjee In Suicide Note
from mathrubhumi.latestnews.rssfeed https://ift.tt/2XnTLc7
via
IFTTT
No comments:
Post a Comment