കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിൻ എഫ്.സിയുടെ മലയാളി താരം സി.കെ വിനീത് പിൻവലിച്ചു. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ വിനീത് പോലീസിൽ പരാതി നൽകിയിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു വിനീത് പരാതി നൽകിയത്. കേസിൽ പോലീസ് നടപടിയാരംഭിച്ചതോടെ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം വിനീതിനോട് രേഖാമൂലം ക്ഷമ ചോദിച്ചു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസ് കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് ഇപ്പോൾ വായ്പാ അടിസ്ഥാനത്തിൽ ചെന്നൈയിൻ എഫ്.സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഫെബ്രുവരി 15-ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ എഫ്.സി മത്സരത്തിനിടയിൽ സി.കെ വിനീത് ഏഴ് വയസുകാരനായ ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച കാര്യം. മാച്ച് കമ്മീഷണർ സി.കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നൽകിയത്. മഞ്ഞപ്പടയിലെ ചിലർ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവർക്കും ഇപ്പോൾ ടീമിലുള്ളവർക്കും സമാനമായ ആൾകൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. Content Highlights:c k vineeth withdrew the complaint against manjappada
from mathrubhumi.latestnews.rssfeed https://ift.tt/2Tb8EPW
via
IFTTT
No comments:
Post a Comment