പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞു

ന്യൂഡൽഹി: 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചു. മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അനന്ത്നാഗ് ജില്ലയിലെ ബിജിബെഹറയ്ൻ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എൻഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട് ജയ്ഷെ ഇ മുഹമ്മദിൽ ചേർന്നിരുന്നു. ആയുധങ്ങളുമായി ഇയാൾ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെന്നും എൻഐഎ അറിയിച്ചു. ഓട്ടോ മൊബൈൽ വിദഗ്ദ്ധരുടെയും ഫോറൻസിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011-ൽ അനന്ത്നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീൽ അഹ്മദ് ഹഖനി എന്നയാൾ വിറ്റ വാഹനമാണിത്. ഏഴോളം പേരിൽ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഇയാൾ ഷോപ്പിയാനിലെ സിറാജുൽ ഉലൂമിലെ വിദ്യാർഥിയാണെന്നും എൻഐഎ അറിയിച്ചു. ശനിയാഴ്ച എൻഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരി 14-നാണ് പുൽവാമയിൽ ആക്രമണം നടന്നത്. Content Highlights:Maruti Eeco used in Pulwama terror attack, NIA identifies owner


from mathrubhumi.latestnews.rssfeed https://ift.tt/2H0m2Qh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages