ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിനായുള്ള സഖ്യചർച്ചയിൽ നിന്ന് കോൺഗ്രസ് പിന്മാറിയതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി ഒറ്റയ്ക്ക് മാത്സരിക്കാനള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും കെജ്രിവാൾ എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. സഖ്യചർച്ചയ്ക്കുള്ള എല്ലാ വാതിലുകളും അടഞ്ഞ സാഹചര്യത്തിലാണ് ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുന്നതെന്ന് കെജ്രിവാൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകൾ പിന്നിടുമ്പോഴാണ് പുതിയ നിലപാടുമായി കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മിയുടെ മുഖ്യ പ്രതിയോഗിയായ കോൺഗ്രസുമായുള്ള സഖ്യചർച്ചക്കെതിരെ വിമർശനവുമായി ധാരാളം പേർ രംഗത്ത് വന്നിരുന്നു. എന്നാൽ മോദി-അമിത് ഷാ കൂട്ടുകെട്ടിലുള്ള കേന്ദ്ര സർക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാനമെന്ന് വിമർശനങ്ങൾക്ക് മറുപടിയായി കെജ്രിവാൾ പ്രതികരിച്ചിരുന്നു. കോൺഗ്രസിനോടുള്ള സ്നേഹമല്ല, എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് സഖ്യചർച്ചയെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു വിജയം. എന്നാൽ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി ശക്തമായി തിരിച്ചുവരികയും ചെയ്തു. Content Highlights:No Mahagathbandhan in Delhi, Aam Aadmi to Contest Alone in Delhi in General Elections, Arvind Kejriwal
from mathrubhumi.latestnews.rssfeed https://ift.tt/2tBhzM7
via
IFTTT
No comments:
Post a Comment