ഹരിപ്പാട്: രാഷ്ട്രീയപ്പാർട്ടികൾ പ്രചാരണ നോട്ടീസ് അടിച്ചുകൂട്ടാറുണ്ടെങ്കിലും പലപ്പോഴും നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലൂം കൂട്ടിയിടാറാണ് പതിവ്. നോട്ടീസുകൾ കൃത്യമായി എല്ലാ വീടുകളിലുമെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി ആപ്പുമായി യൂത്ത് കോൺഗ്രസ്. ക്യൂ.ആർ. കോഡുള്ള നോട്ടീസാണ് ഇതിനായി ഉപയോഗിക്കുക. താഴെത്തട്ടിലെ പ്രവർത്തകർ ഓരോ വീട്ടിലുമെത്തി നോട്ടീസ് കൈമാറിയെന്ന് ഉറപ്പുവരുത്താനും പ്രാദേശികതലത്തിലെ പ്രവർത്തകരുടെ കാര്യശേഷി വിലയിരുത്താനും ഇതുവഴി കഴിയും. കേന്ദ്രസർക്കാരിനെതിരേയും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മുൻ കോൺഗ്രസ് സർക്കാരുകളുടെ നേട്ടങ്ങൾ പറയുന്നതുമായ നോട്ടീസാണ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേസ്റ്റോറിൽനിന്ന് 'കാമ്പയിൻ മാനേജ്മെന്റ്' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാം. വീട്ടുടമയുടെ മൊബൈൽ നമ്പറും പേരും വിലാസവും ആപ്പിൽ നൽകണം. പ്രദേശത്തെ പ്രദേശിക പ്രശ്നങ്ങളും വീട്ടുകാരുടെ അഭിപ്രായവും രേഖപ്പെടുത്താം. തുടർന്ന് വീട്ടിൽ നൽകുന്ന നോട്ടീസിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക. ഇതോടെ ഭവനസന്ദർശനം പൂർത്തിയായതായി ആപ്പിൽ തെളിയും. മലയാളം ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ആപ്പിൽ ലഭ്യമാണ്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം കമ്മറ്റികൾ വഴിയാണ് ബന്ധപ്പെട്ട ബൂത്തിൽ നോട്ടീസ് എത്തിക്കുന്നത്. അതിനാൽ ഏത് ബൂത്തിലാണ് ഏറ്റവും കൂടുതൽ നോട്ടീസ് വിതരണം നടന്നതെന്നും നടക്കാതിരുന്നതെന്നുമെല്ലാം കേന്ദ്ര നേതൃത്വത്തിന് അറിയാൻ കഴിയും. നന്നായി പ്രവർത്തിക്കുന്നവർക്ക് അടുത്ത പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് നേതാക്കൾ വാക്കാൽ ഉറപ്പുകൊടുത്തിട്ടുണ്ട്. Content Highlights: Youth congress mobile app
from mathrubhumi.latestnews.rssfeed https://ift.tt/2U3wkmo
via
IFTTT
No comments:
Post a Comment