ഉറങ്ങാതെ മോദി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഉറങ്ങാതെ മോദി

ന്യൂഡൽഹി: അതിർത്തികടന്ന് വ്യോമസേനാ വിമാനങ്ങൾ ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രിമുഴുവൻ പ്രധാനമന്ത്രി ഉറങ്ങിയില്ല. തിങ്കളാഴ്ച രാത്രി ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തശേഷം 9.15-നാണ് പ്രധാനമന്ത്രി ഔദ്യോഗികവസതിയിലെത്തിയത്. ഭക്ഷണത്തിനുശേഷം സൈനിക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ബി.എസ്. ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചർച്ചനടത്തി. പുലർച്ചെ 4.30-ഓടെ ദൗത്യം പൂർത്തിയാക്കി വ്യോമസേനാ പൈലറ്റുമാർ സുരക്ഷിതരായി തിരിച്ചെത്തി. സൈനിക ദൗത്യത്തിൽ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ചശേഷമാണ് അദ്ദേഹം ദൈനംദിന കാര്യങ്ങളിലേക്ക് തിരിഞ്ഞത്. content highlights:balkot attack, narendra modi


from mathrubhumi.latestnews.rssfeed https://ift.tt/2EBiEdj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages