ആത്മവിശ്വാസത്തിന്റെ പകൽ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ആത്മവിശ്വാസത്തിന്റെ പകൽ

പാകിസ്താനിലെ ബാലാകോട്ട് ഭീകരകേന്ദ്രത്തിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയ വാർത്ത കേട്ടാണ് ചൊവ്വാഴ്ച രാജ്യമുണർന്നത്. പുലർച്ചെ മൂന്നരയ്ക്ക് നടന്ന ആക്രമണത്തിന്റെ വാർത്ത രാവിലെ എട്ടരയോടെയാണ് പുറത്തുവന്നത്. ഉറി ആക്രമണത്തിനു പകരംവീട്ടാൻ കരസേന നടത്തിയ മിന്നലാക്രമണവും സമാനരീതിയിൽ പുലർച്ചെയായിരുന്നു. വ്യോമാക്രമണത്തെത്തുടർന്നുള്ള സംഭവഗതികൾ ഇങ്ങനെ... രാവിലെ 8.34- ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ (എൽ.ഒ.സി.) മറികടന്നതായി പാകിസ്താൻ സൈന്യം രാവിലെ 8.36- പാകിസ്താനിലെ ജെയ്ഷെ ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി എ.എൻ.ഐ. വാർത്ത പുറത്തുവിട്ടു രാവിലെ 9.20- ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിക്കുന്നു രാവിലെ 9.30-പ്രതിരോധമന്ത്രി നിർമലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രധാനമന്ത്രിയെ സന്ദർശിക്കുന്നു. രാവിലെ 10.00- പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ യോഗം രാവിലെ 10.07- ഇസ്ലാമാബാദിൽ പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി അടിയന്തരയോഗം വിളിച്ചു രാവിലെ 11.30- ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങൾക്ക് മുമ്പാകെ പ്രസ്താവന നടത്തുന്നു ഉച്ച 12.10- രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു എന്നിവരെ പ്രധാനമന്ത്രി വിവരം ധരിപ്പിക്കുന്നു ഉച്ച 12.11- തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നു പാകിസ്താന്റെ പ്രസ്താവന ഉച്ച 12.32- കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേന മേധാവി എയർചീഫ് മാർഷൽ ബി.എസ്. ധനോവ എന്നിവരുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചർച്ച. അതിർത്തിയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി ഉച്ച 12.35- ഗുജറാത്തിൽ പാകിസ്താന്റെ ഡ്രോൺ കരസേന വെടിവെച്ചിട്ടു ഉച്ച 2.02- രാജസ്ഥാനിലെ ചുരുവിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു വൈകീട്ട് അഞ്ച്- കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സർവകക്ഷിയോഗം Content Highlights;Indian AirForce Strike Back to Pak Terrorists


from mathrubhumi.latestnews.rssfeed https://ift.tt/2VnYHfc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages