ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ പരിശീലനകേന്ദ്രത്തിന്റെ ചുമതലക്കാരനാണ് യൂസുഫ് അസ്ഹർ. ഉസ്താദ് ഗോറിയെന്നും മുഹമ്മദ് സലിമെന്നും പേരുകളുണ്ട്. ഹിന്ദുമതത്തിൽ പിറന്ന ഇയാൾ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. പിന്നീട് ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരിയെ വിവാഹം കഴിച്ചു. 1999-ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം കാണ്ഡഹാറിൽനിന്ന് റാഞ്ചിക്കൊണ്ടുപോയതിനുപിന്നിൽ പ്രവർത്തിച്ചത് ഗോറിയുടെ ബുദ്ധിയാണ്. കശ്മീരിലെ ആക്രമണങ്ങളുടെപേരിൽ ഇന്ത്യ പിടിച്ച് അഞ്ചുവർഷത്തോളം ജയിലിലിട്ടിരുന്ന മസൂദ് അസ്ഹറിനെ വിട്ടുകിട്ടാനായിരുന്നു വിമാനറാഞ്ചൽ. ഈ വിമാനത്തിലെ 170-ലേറെ യാത്രക്കാരുടെ ജീവനു വിലപറഞ്ഞ് അസ്ഹറിനെ അയാൾ മോചിപ്പിച്ചെടുത്തു. 2002-ൽ ഇന്ത്യ പാകിസ്താന് കൈമാറിയ 20 ഭീകരരുടെ പട്ടികയിൽ ഗോറിയുടെ പേരും ഉണ്ടായിരുന്നു. രണ്ടായിരത്തിൽ സി.ബി.ഐ.യുടെ അഭ്യർഥനപ്രകാരം ഇന്റർപോൾ ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടീസിറക്കി. ഈ നോട്ടീസ് അനുസരിച്ച് ഗോറിയുടെ ജന്മദേശം പാകിസ്താനിലെ കറാച്ചിയാണ്. ഉറുദുവും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കും. കുടുംബത്തിലേതുപോലെയാണ് ജെയ്ഷെ മുഹമ്മദിന്റെ ഭരണസംവിധാനമെന്ന് ദേശീയമാധ്യമങ്ങൾ പറയുന്നു. മസൂദ് അസ്ഹർ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ റൗഫും ഇബ്രാഹിമുമാണ് പ്രധാന നേതാക്കൾ. അടുത്തസ്ഥാനം ഉസ്താദ് ഗോറിക്കാണ്. സംഘടനയിലേക്ക് ആളെച്ചേർക്കുന്ന ഉത്തരവാദിത്വം മസൂദ് അസ്ഹറിനുതന്നെ. അവരെ പരിശീലിപ്പിക്കുന്ന ജോലി ഗോറിക്കും. content highlights:Maulana Yousuf Azhar,IC-814 Hijacker
from mathrubhumi.latestnews.rssfeed https://ift.tt/2TbDGav
via
IFTTT
No comments:
Post a Comment