പ്രതിരോധിക്കാന്‍ ശ്രമിച്ചു; ഇന്ത്യന്‍ മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങള്‍ പിന്‍വാങ്ങി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

പ്രതിരോധിക്കാന്‍ ശ്രമിച്ചു; ഇന്ത്യന്‍ മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങള്‍ പിന്‍വാങ്ങി

ന്യൂഡൽഹി: പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ നടത്തിയ രണ്ടാം മിന്നലാക്രമണത്തെ പ്രതിരോധിക്കാൻ പാക് സൈന്യം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് റിപ്പോർട്ട്. മിറാഷ് 2000 യുദ്ധവിമാനങ്ങളുമായി ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നിൽ പാക് സൈന്യത്തിന് ഒന്നുംചെയ്യാനായില്ല. മിറാഷ് വിമാനങ്ങളെ കണ്ട് പാക് സൈന്യം എഫ്. 16 വിമാനങ്ങളുമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ സന്നാഹം കണ്ട് പിന്മാറിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ചൊവ്വാഴ്ച നടന്ന മിന്നലാക്രമണത്തിൽ പങ്കെടുത്തതെന്നും വ്യോമസേനയുടെ പടിഞ്ഞാറൻ എയർകമാൻഡാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചതെന്നും എ.എൻ.ഐ. ട്വീറ്റ് ചെയ്തു. Sources: Pakistani F16s were scrambled to retaliate against IAF Mirage 2000s but turned back due to size of Indian formation. Western Air Command coordinated operation. pic.twitter.com/cCXndYNc1H — ANI (@ANI) February 26, 2019 പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമസേനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ മിന്നലാക്രമണം നടത്തിയത്. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ഉൾപ്പെടെയുള്ള ഭീകരകേന്ദ്രങ്ങളും ഭീകരരുടെ കൺട്രോൾറൂമുകളും ആക്രമണത്തിൽ തകർത്തു. Content Highlights:india second surgical strike,ani reports pakistan f16 jets turned back after indian mirage jets attack


from mathrubhumi.latestnews.rssfeed https://ift.tt/2SsHqQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages