ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ് ഒരു വിമാനത്തിന്റെ വീഡിയോ ആയിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഈ വിമാനം റഫാലാണെന്നും ഇത്ര കഴിവുകളുള്ള ഈ വിമാനം രാജ്യത്തിന് വേണമെന്നും ആവശ്യപ്പെടുന്ന കുറിപ്പുകളോട് കൂടിയാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. വിമാനത്തിന്റെ പ്രകടനംം കൊണ്ടും റഫാലിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടും ഈ വീഡിയോ ഏറെ ഷെയർ ചെയ്യപ്പെട്ടു. എന്നാൽ വീഡിയോയിലെ വിമാനം റഫാലല്ലെന്നും മറിച്ച് റിമോർട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടവിമാനം മാത്രമാണെന്നും തെളിയിച്ചിരിക്കുകയാണ് ദേശീയ മാധ്യമമായ ഇന്തായ ടുഡേ. ദേശീയ തലത്തിൽ തന്നെ ഫെയ്സ്ബുക്കിലും യൂടൂബിലും വാട്സ്ആപ്പിലുമെല്ലാം വ്യാപകമായി ഈ വീഡിയോ പ്രചരിച്ചിരുന്നു. ബംഗളൂരുവിൽ നടന്ന എയിറോ ഇന്ത്യാ ഷോയിൽ റഫാൽ പ്രദർശിപ്പിക്കുകകൂടി ചെയ്ത പശ്ചാത്തലത്തിൽ വീഡിയോക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. സാധാരണ ഫൈറ്റർ വിമാനങ്ങൾക്ക് കഴിയാത്ത രീതിയിൽ ഈ വിമാനം വളരെ താഴ്ന്ന് പറന്ന് അവിശ്വസനീയമായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത 2.50 മിനുട്ടുള്ള ഈ വീഡിയോയിൽ ദൃശ്യമാണ്. റഫാൽ വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്നവരാണ് വീഡിയോ കൂടുതൽ പ്രചരിപ്പിച്ചത്. എന്നാൽ വീഡിയോയിൽ അവസാന ഭാഗത്ത് വിമാനത്തിന്റെ പുറകുവശത്ത് ഫ്ളെക്സ് എന്ന് എഴുതിയിരിക്കുന്നതാണ് വീഡിയോയുടെ യാഥാർഥ്യം കണ്ടുപിടിക്കാൻ സഹായിച്ചത്. ഇത് പ്രകാരം ഫ്ളെക്സ് പ്ലെയിൻസ് എന്ന് യൂടൂബിൽ സെർച്ച് ചെയ്തപ്പോൾ ലഭിച്ചത്് ഇത്തരത്തിലുള്ള വിമാനങ്ങളുടെ അഭ്യാസങ്ങളുടെ നിരവധി വീഡിയോകളാണ്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും റേഡിയോ കൺട്രോൾഡ് ഉപകരണങ്ങളും നിർമ്മിക്കുന്ന ഫ്ളെക്സ് ഇന്നൊവേഷൻസ് എന്ന കമ്പനിയാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോയുടെ പൂർണ രൂപം കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു. 2016 ആഗസ്റ്റ് 19ന് കമ്പനി അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് യഥാർത്ഥത്തിൽ 6.29 മിനുട്ട് ദൈർഘ്യമുണ്ട്. കമ്പനിയുടെ പ്രൊഡക്ട് ആയ എയർക്രാഫ്റ്റ് എഫ്-16ക്യുക്യു എന്ന മിനിയേച്ചർ വിമാനമാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. വീഡിയോയിൽ ഈ വിമാനം റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് പറത്തുന്നതും ദൃശ്യമാണ്. ഈ ഉൽപ്പന്നം 6 ലക്ഷം രൂപയ്ക്ക് ലഭ്യമാണെന്നും വെബ്സൈറ്റിൽ പറയുന്നു. ഈ വീഡിയോയിൽ വിമാനം അഭ്യാസ പ്രകടനം നടത്തുന്ന ഭാഗം മാത്രം കട്ട് ചെയ്തെടുത്താണ് റഫാൽ എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നത്. ഈ വാർത്ത പുറത്ത് വന്നതോടെ പല പ്രൊഫൈലുകളും വീഡിയോ മുക്കിയിട്ടുണ്ട്. content highlights:Viral video,Rafale,emote-controlled toy, fake news
from mathrubhumi.latestnews.rssfeed https://ift.tt/2GYgZjm
via
IFTTT
No comments:
Post a Comment