രാധാകൃഷ്ണനെങ്കില്‍ ആലത്തൂരില്‍ ജയിക്കും, സ്ഥാനാര്‍ഥി പ്രശ്‌നം കോണ്‍ഗ്രസിനെന്ന് ജയശങ്കര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, February 25, 2019

രാധാകൃഷ്ണനെങ്കില്‍ ആലത്തൂരില്‍ ജയിക്കും, സ്ഥാനാര്‍ഥി പ്രശ്‌നം കോണ്‍ഗ്രസിനെന്ന് ജയശങ്കര്‍

ഇടതുമുന്നണി ഏറെക്കുറെ ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ രണ്ട് തവണയും പികെ ബിജുവാണ് ആലത്തൂരിൽ നിന്ന് പാർലമെന്റിലെത്തിയത്. മൂന്നാം അങ്കത്തിന് ബിജു പോർക്കളത്തിലുണ്ടാകില്ല. ഇടതുപക്ഷത്ത് കെ രാധാകൃഷ്ണനിലേക്കാണ് സാധ്യതകൾ ഉരുത്തിരിയുന്നത്. ഇത്തവണ ആലത്തൂർ മണ്ഡലത്തിലെ ജയസാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ വിശകലനം ചെയ്യുന്നു... പാലക്കാട്-ത്യശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് ആലത്തൂർ. തൃശൂർ ജില്ലയിലുള്ള വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നീ പ്രദേശങ്ങളിൽ കോൺഗ്രസിന് നല്ല പ്രാബല്യമുണ്ട്. ഒന്നാഞ്ഞുപിടിച്ചാൽ ഇവിടങ്ങളിൽ മുൻതൂക്കം പിടിക്കാം. അതേസമയം പാലക്കാട് ജില്ലയിലേക്ക് കടന്നാൽ അത്ര മേൽകൈ കോൺഗ്രസിനില്ല. മാത്രമല്ല സംവരണ മണ്ഡലമായതിനാൽ കോൺഗ്രസ് ശക്തനായ ഒരു സ്ഥാനാർഥിയെ നിർത്തി പരീക്ഷിക്കാറുമില്ല. ഓരോതവണയും പല സ്ഥാനാർഥികളെയും മാറിമാറി പരീക്ഷിക്കും. ഇവർക്കു വേണ്ടി കൃത്യമായി ഫണ്ട് വരുകയുമില്ല കൃത്യമായ പ്രചരണവും നടക്കാറില്ല. അത്തരത്തിൽ നിരുൻമേഷപരമായ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പിന്റെ യാതൊരു പ്രതീതിയും ആലത്തൂറിൽ കാണാറില്ല. പണത്തിന്റെ പോരായ്മ കോൺഗ്രസിന്റെ പ്രചരണത്തെ ബാധിക്കും. അതനുസരിച്ച് കൃത്യസമയത്ത് വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ചയുണ്ടാകും. കിട്ടാവുന്ന വോട്ടുകൾ തന്നെ പെട്ടിയിൽ വരികയില്ലെന്നതാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കൊടിക്കുന്നിൽ സുരേഷിന് മാവേലിക്കരയിലുണ്ടാക്കൻ കഴിയുന്ന രീതിയിലുള്ള ഒരോളം ആലത്തൂർ മത്സരിക്കുന്ന യുഡിഫ് സ്ഥാനാർഥിക്കോ കോൺഗ്രസ് സ്ഥാനാർഥിക്കോ ഉണ്ടാക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് തോൽക്കുന്നത്. നേരെമറിച്ച് നല്ലപോലെ പണം ചെലവഴിച്ച് മത്സരിക്കാൻ പറ്റുന്ന ജനകീയനായ സ്ഥാനാർഥിയെ കൊണ്ടുവന്നാൽ കോൺഗ്രസിന് ജയത്തിലേക്ക് ശ്രമിക്കാവുന്നതാണ്. പക്ഷേ അത്തരത്തിലുള്ള ഒരു ശ്രമവും അടുത്തകാലത്തൊന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കെആർ നാരായണന് ശേഷം മണ്ഡലം ഏറെക്കുറേ ഇതേ അവസ്ഥയിലാണ്. ആലത്തൂരിൽ ബിജെപി വലിയൊരു ശക്തിയല്ല. അവരുതന്നെ ഏറെക്കുറെ എഴുതിത്തള്ളിയ സ്ഥലമാണിത്. പിന്നെ അയ്യപ്പവികാരവും എല്ലാകൂടി ചേർന്ന് കോൺഗ്രസിന് ജയമെന്നത് വളരെ വിദൂരമാണ്. ഇടതുപക്ഷത്തിന് ഏറ്റവും ജയപ്രതീക്ഷയുള്ള സ്ഥലമാണ് ആലത്തൂർ. കെ രാധാകൃഷ്ണനാണ് സ്ഥാനാർഥിയെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും. ജനപ്രിയനും രാഷ്ട്രീയത്തിൽനിന്ന് യാതൊരു ധനസമ്പാദനവും നടത്താത്ത വ്യക്തിയാണ്. രാധാകൃഷ്ണനാണെങ്കിൽ പ്രത്യേകിച്ചും ഇടതുപക്ഷത്തിന് ജയസാധ്യത വർധിക്കും. നിലവിലെ എംപി ബിജുവിനെ സംബന്ധിച്ചിടത്തോളം ആൾക്കാർക്ക് ചീത്തപ്പേരൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാലും പോരാ എന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. Content highlights:alathur constituency, k radhakrishnan may be candidate


from mathrubhumi.latestnews.rssfeed https://ift.tt/2TlldbD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages