വാഷിങ്ടൺ: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരർക്കെതിരേ പാകിസ്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികൾ ഒഴിവാക്കണമെന്നും മേഖലയിൽ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്താന്റെ മണ്ണിൽനിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാക് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ അറിയിച്ചു. ഇതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയമനംപാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരെ അറിയിച്ചതായും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. Content Highlights: pakistan must take action against terror groups, us state secretary given warning
from mathrubhumi.latestnews.rssfeed https://ift.tt/2ThA1Yv
via
IFTTT
No comments:
Post a Comment