അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ വിമാനങ്ങളെ തുരത്തി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ വിമാനങ്ങളെ തുരത്തി

ന്യൂഡൽഹി: മിന്നലാക്രമണത്തിൽ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ പാകിസ്താന്റെ രണ്ട് എഫ് 16 വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന ഇവയെ തിരിച്ചയച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.നൗഷേര മേഖലയിലാണ് സംഭവം. ഭീകരകേന്ദ്രങ്ങളിൽ ആക്രമണമുണ്ടായതു മുതൽ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താൻ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം തുടരുന്നുണ്ട്. ലേ, ജമ്മു,ശ്രീനഗർ, പത്താൻകോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഇവിടെ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മേഖലയിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടു മുതൽ അതിർത്തിയിൽ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. തിരിച്ചടിയായി അഞ്ച് പാക് പോസ്റ്റുകൾ ഇന്ത്യൻ സേന തകർത്തു. ഒട്ടേറെ പാക് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിർത്തിയിൽ നുഴഞ്ഞു കയറ്റവും പാക് ഭീകരർ ശക്തമാക്കിയിട്ടുണ്ട്. ഷോപ്പിയാനിലെ മീമന്ദറിൽ പുലർച്ചെ സംയുക്ത സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ മേഖലകൾ കനത്ത സൈനിക നിരീക്ഷണത്തിലാണ്. പുതിയ സാഹചര്യത്തിൽ രാജ്യത്തിലെ തന്ത്രപ്രധാനമേഖലകളിലും പ്രമുഖ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. Content highlights:Pakistani Jets Violate Indian Air Space in J&K


from mathrubhumi.latestnews.rssfeed https://ift.tt/2NxhEJG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages