ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ചൊവ്വാഴ്ച രാവിലെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് കേൾക്കുക. അയോധ്യയിലെ 67 ഏക്കർ തർക്കഭൂമി കേന്ദ്രസർക്കാർ ഏറ്റെടുത്തതിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജികളും ഇതോടൊപ്പം കേൾക്കും. 1993-ൽ ഏറ്റെടുത്ത ഭൂമി യഥാർഥ ഉടമകൾക്ക് തിരികെ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കർ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഢയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതിക്കുമുന്നിലുള്ളത്. അതിനൊപ്പമാണ് കേന്ദ്രം തർക്കഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയവും ഇപ്പോൾ സുപ്രീംകോടതിയിലെത്തിയത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ നിയമനിർമാണത്തിലൂടെ അയോധ്യയിലെ 67.703 ഏക്കർ ഏറ്റെടുത്തത്. ഇതിൽ ബാബറി മസ്ജിദ് നിന്നിരുന്ന 0.313 ഏക്കർ ഒഴികെയുള്ള 67.390 ഏക്കർ അതിന്റെ ഉടമകൾക്ക് നൽകാൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. സർക്കാർ രക്ഷാധികാരിയായി ഏറ്റെടുത്ത ഭൂമിയിൽ തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി 2003-ൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനുപിന്നാലെ, കേന്ദ്ര നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് ഏഴുപേരുടെ ഹർജിയും സുപ്രീംകോടതിയിലെത്തി. Content Highlights:Ayodhya dispute Case hearing today
from mathrubhumi.latestnews.rssfeed https://ift.tt/2U5IxXK
via
IFTTT
No comments:
Post a Comment