ആലപ്പുഴ: ക്ഷേത്രത്തിലെ ആചാരങ്ങൾ മാറ്റിയിട്ടും ദേവിക്ക് ശക്തികൂടിയെന്ന് സ്വാഗതപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ശരിക്കും ആസ്വദിച്ചു. ഇതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സുഖമില്ലാതിരുന്ന മന്ത്രി സുധാകരനെ ഈ ചടങ്ങിനെത്തിച്ചത് ദേവിയുടെ ശക്തിയാണെന്ന വെള്ളാപ്പള്ളിയുടെ വാദം ഏറ്റെടുത്തതോടെ സദസ്സിലും ചിരിപടർന്നു. കണിച്ചുകളങ്ങര ക്ഷേത്രത്തിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവേദിയിലാണ് ഈ രസകരമായ നിമിഷങ്ങൾ. “ ആചാരമൊന്നും മാറാൻ പാടില്ലെന്നു ശഠിക്കുന്ന ഇക്കാലത്ത് ആചാരമെല്ലാം മാറിയ വിവരമാണ് അദ്ദേഹം (വെള്ളാപ്പള്ളി) പറഞ്ഞത്. കോഴിവെട്ട്, മൃഗബലി തുടങ്ങിയ ആചാരമെല്ലാം മാറ്റിയിട്ടും അസുഖബാധിതനായിക്കിടന്ന മന്ത്രി സുധാകരനെപ്പോലൊരാളെ സുഖപ്പെടുത്തിയെത്തിക്കും വിധം ദേവിയുടെ ശക്തി കൂടിയെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലൂടെ ആചാരങ്ങൾ കാലാനുസൃതമാക്കിയത് നന്നായെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞുവച്ചത്.” ചിരിയോടെ പിണറായി ഇതു പറയുമ്പോൾ സദസ്സിൽനിന്ന് കൈയടി ഉയർന്നു. കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിലെ പരിപാടിയിൽ വെള്ളാപ്പള്ളിയുടെ ചക്കക്കുരു പരാമർശവും പിണറായിയുടെ പ്രതികരണവും കൂട്ടച്ചിരിയുയർത്തി. മന്ത്രി ജി.സുധാകരൻ അസുഖബാധിതനായതിനാൽ വരില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഈസദസ്സിൽ ചക്കക്കുരുപോലെ അദ്ദേഹം ദാ ഇരിക്കുന്നു.. പിന്നീട് ക്ഷേത്രത്തിൽ നിലനിന്ന പല ആചാരങ്ങളും മാറ്റിയിട്ടും 82 വയസ്സിലെത്തിയ താനും ഇപ്പോഴും ദേവിയുടെ അനുഗ്രഹത്താൽ ചക്കക്കുരുപോലെ ഇരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അപ്പോൾ വേദിയിലിരുന്ന പിണറായി ചക്കക്കുരു രണ്ടായെന്ന് വിരലുയർത്തി പറഞ്ഞത് കൂട്ടച്ചിരിക്ക് വക നൽകി. താനും സുധാകരനും ചക്കക്കുരുപോലെതന്നെ രൂപത്തിലും ചേട്ടാനിയന്മാരാണെന്നും പറഞ്ഞ് വെള്ളാപ്പള്ളിയും വിട്ടുകൊടുത്തില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2BS3hLJ
via
IFTTT
No comments:
Post a Comment