ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച 13 ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിച്ചത്. അതിനിടയിൽ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് പോയി സ്റ്റുഡന്റ് പാർലമെന്റ് ഉദ്ഘാടനംചെയ്തു മടങ്ങിയെത്തുകയും ചെയ്തു. രാവിലെ ഒമ്പതിനായിരുന്നു ഉദ്ഘാടനമെങ്കിലും എട്ടരയ്ക്കുതന്നെ മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലെത്തി. അവിടെനിന്നും കെ.എസ്.ഡി.പി.യിലെ ചടങ്ങിനെത്തി. പിന്നീട്, ആലപ്പുഴ നഗരചത്വരത്തിൽ മത്സ്യത്തൊഴിലാളി വനിതാതൊഴിൽദാന പദ്ധതിയുടെ ഉദ്ഘാടനം. തുടർന്ന്, ഹെലികോപ്റ്ററിൽ നേരെ തിരുവനന്തപുരത്തേക്ക്. നിയമസഭാ സമുച്ചയത്തിൽ ദേശീയ സ്റ്റുഡന്റ് പാർലമെന്റ് ഉദ്ഘാടനത്തിനായിട്ടായിരുന്നു യാത്ര. പന്ത്രണ്ടരയോടെ തിരിച്ചെത്തി ആലപ്പുഴ ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണംകഴിച്ചശേഷം കയർ കോർപ്പറേഷനിൽ ഉദ്ഘാടനം. പിന്നെ, ഇ.എം.എസ്. സ്റ്റേഡിയത്തിൽ നഗരറോഡ് പദ്ധതി ഉദ്ഘാടനം. അതുകഴിഞ്ഞ് നേരെ ചെങ്ങന്നൂരിൽ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. അവിടെനിന്നും നൂറനാട്ടെത്തി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ട് കായംകുളത്തേക്ക്. കായംകുളത്തും അഞ്ച് ഉദ്ഘാടനങ്ങൾ. എല്ലാ ചടങ്ങിലും പരമാവധി സമയകൃത്യത പാലിച്ചത് സംഘാടനകർക്ക് ആശ്വാസംപകർന്നു. പ്രസംഗം വളരെ ചുരുക്കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനങ്ങൾ നിർവഹിച്ചത്. വൈകീട്ട് അദ്ദേഹം കായംകുളത്തുനിന്നും തിരുവനന്തപുരത്തേക്കു മടങ്ങി. Content Highlights:Cm Pinarayi attended13 inauguration ceremonies in Alappuzha, short visit to capital by helicopter
from mathrubhumi.latestnews.rssfeed https://ift.tt/2U9nwvd
via
IFTTT
No comments:
Post a Comment