ചാര്‍ജ് തീര്‍ന്ന് ഇലക്ട്രിക്‌ കെഎസ്ആര്‍ടിസി വഴിയിലായതിന് കാരണം ഏകോപനത്തിലെ പാളിച്ച - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ചാര്‍ജ് തീര്‍ന്ന് ഇലക്ട്രിക്‌ കെഎസ്ആര്‍ടിസി വഴിയിലായതിന് കാരണം ഏകോപനത്തിലെ പാളിച്ച

തിരുവനന്തപുരം: ആദ്യ ദീർഘദൂര യാത്രയിൽ കെ.എസ്.ആർ.ടി.സി.യുടെ വൈദ്യുതബസുകൾ ബാറ്ററി ചാർജ്ജ് തീർന്ന് വഴിയിലായത് ആസൂത്രണത്തിലെ പാളിച്ചകാരണം. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ഷെഡ്യൂൾ തയാറാക്കിയ ഉദ്യോഗസ്ഥർ ഇതിനിടയ്ക്ക് ബസ് ചാർജ്ജ് ചെയ്യാൻ നിർദേശം നൽകിയിരുന്നില്ല. ഗതാഗതക്കുരുക്കിൽപ്പെട്ട് ബസ് വൈകിയതാണ് ബാറ്ററി കാലിയാക്കിയത്. ഗതാഗതക്കുരുക്കിൽ ബസ് നിർത്തിയിടുമ്പോഴും എ.സി. പ്രവർത്തിച്ചുകൊണ്ടിരിക്കും. ബാറ്ററിയിൽനിന്നാണ് എ.സി. പ്രവർത്തിപ്പിക്കാൻ വൈദ്യുതി എടുക്കുന്നത്. ഒറ്റ ചാർജ്ജിങ്ങിൽ 250 കിലോമീറ്റർ ഓടാൻ കഴിയുമെങ്കിലും സമയം കൂടുതലെടുത്താൽ അത്രയുംദൂരം പിന്നിടാൻ കഴിയില്ല. സംസ്ഥാനത്തെ സാഹചര്യത്തിൽ ദേശീയപാതയിൽ എപ്പോൾവേണമെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടാം. ഇത് മുൻകൂട്ടി കാണാതെയാണ് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ ബസ് ഓടിക്കാൻ അനുമതി നൽകിയത്. റൂട്ട് നിശ്ചയിച്ച ഓപ്പറേറ്റിങ് വിഭാഗവും ബസിന്റെ ക്ഷമത വിലയിരുത്തുന്ന സാങ്കേതികവിഭാഗവും തമ്മിൽ ഏകോപനമില്ലാത്തതാണ് വിനയായത്. ചാർജ്ജിങ് സൗകര്യം ഒരുക്കുന്നതിനു പുറമെ ചാർജ്ജ് ചെയ്യുന്നതിനുള്ള സമയവും അനുവദിക്കേണ്ടതുണ്ട്. ശബരിമലയിൽ ബസ് ഉപയോഗിച്ചപ്പോൾ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സാങ്കേതികവിഭാഗം തയാറാക്കിയിരുന്നു. 50 ശതമാനത്തിൽ നിന്നും ബാറ്ററി ചാർജ്ജ് താഴുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ ചാർജ്ജ് ചെയ്യണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ബസ് ഓടിച്ചത്. ഓപ്പറേറ്റിങ് വിഭാഗത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് വൈദ്യുതബസിന്റെ ഷെഡ്യൂൾ തയാറാക്കാൻ ഇടപെട്ടത്. അഞ്ചു ബസുകളിൽ മൂന്നെണ്ണം എറണാകുളത്ത് എത്തുകയും ചെയ്തു. ശബരിമലയിൽ കാര്യക്ഷമമായി ഓടിയ വൈദ്യുത ബസുകൾ ഫലപ്രദമല്ലെന്ന് വരുത്താൻ ഒരുവിഭാഗം തൊഴിലാളി സംഘടനകളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ആരോപണമുണ്ട്. വൈദ്യുത ബസുകൾക്ക് എറണാകുളം - തിരുവനന്തപുരം പാതയിൽ അഞ്ച് സ്റ്റോപ്പുകളാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ചില ഉദ്യോഗസ്ഥർ ഇടപെട്ട് സ്റ്റോപ്പുകൾ കൂട്ടി. ഇതും മൈലേജ് കുറയാൻ ഇടയാക്കി. അതേസമയം ബസ് വഴിയിലായ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മാനേജ്മെന്റ് തയാറായില്ല. Content Highlights; KSRTC electric bus, trivandrum-ernakulam electric bus service


from mathrubhumi.latestnews.rssfeed https://ift.tt/2NqT2lS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages