ന്യൂഡൽഹി: ഉപയോക്താക്കൾക്ക് സുരക്ഷയൊരുക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പാർലമെന്ററി സമിതിക്കുമുമ്പിൽ മാർച്ച് ആറിന് ഫെയ്സ്ബുക്ക് വിശദീകരണം നൽകും. ഫെയ്സ്ബുക്ക്, അനുബന്ധ കമ്പനികളായ വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രതിനിധിയായി ഫെയ്സ്ബുക്ക് ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ജോയൽ കപ്ലാനെത്തും. ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ, പബ്ലിക് പോളിസി ഡയറക്ടർ അൻഖി ദാസ് എന്നിവരും സംഘത്തിലുണ്ടാകും. തിരഞ്ഞെടുപ്പിൽ സാമൂഹികമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സമിതി ഫെയ്സ്ബുക്കിനോട് വിശദീകരണം തേടിയത്. പാർലമെന്റ് സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ലഭിച്ച അവസരം വിലമതിക്കുന്നതായി ഫെയ്സ്ബുക്ക് വക്താവ് പി.ടി.ഐ. വാർത്താ ഏജൻസിയോടു പറഞ്ഞു. Content Highlights:facebook india team will meet parliamentary committee ahead election
from mathrubhumi.latestnews.rssfeed https://ift.tt/2IAFbuM
via
IFTTT
No comments:
Post a Comment