മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായതോടെ മികച്ച നേട്ടം കൊയ്ത ഓഹരി വിപണി കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്നു. സെൻസെക്സ് 140.41 പോയന്റ് ഉയർന്ന് 39110.21ലും നിഫ്റ്റി 28.80 പോയന്റ് ഉയർന്ന് 11737.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1356 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1147 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഇൻഫ്ര, ഫാർമ, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു നേട്ടത്തിൽ. ഐടി, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലായിരുന്നു. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് മഹീന്ദ്ര, ഇന്ത്യബുൾസ് ഹൗസിങ്, ഭാരതി ഇൻഫ്രടെൽ, ഐടിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex up 140 pts ahead of counting day
from mathrubhumi.latestnews.rssfeed http://bit.ly/2K1MjiV
via
IFTTT
No comments:
Post a Comment